എമി ജാക്‌സണ് ഇത് എന്തുപറ്റി?; ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

എമി ജാക്‌സണ്‍ | Photo: ND-VKJ/ Instagram/ amy jackson
എമി ജാക്‌സണ്‍ | Photo: ND-VKJ/ Instagram/ amy jackson

ദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍. ഐ, 2.0, തങ്കമകന്‍,തെരി. 2.0, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്‌വിക്കിനും മകന്‍ ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്.

2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി ആന്‍ഡ്രിയാസിന് ജന്മം നല്‍കി.

ഗര്‍ഭകാലവും മകന്റെ ജനനവും പുതിയ പ്രണയബന്ധവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി എമി പങ്കുവെച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത എമി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. ഗര്‍ഭകാലത്തെ യാത്രകളുടേയും ഫോട്ടോഷൂട്ടുകളുടേയും ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ എമി പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രൂപമാറ്റം വന്ന എമിയെ കണ്ട് ആരാധകര്‍ പലര്‍ക്കും തിരിച്ചറിയാനായില്ല. കാമുകന്‍ എഡ് വെസ്റ്റ്‌വിക്കിനൊപ്പം അടുത്തിടെ നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളിലും പെര്‍ഫെക്റ്റ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലുമാണ് വ്യത്യസ്തയായ എമിയെ കാണാനാകുക.

എമിയുടെ ഭംഗി മുഴുവന്‍ നഷ്ടപ്പെട്ടെന്നും രൂപമാറ്റത്തിനായി നടി മുഖത്തും ചുണ്ടിലും ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ കിലിയന്‍ മര്‍ഫിയുടെ കഥാപാത്രം പോലെയുണ്ട് എമിയെ ഇപ്പോള്‍ കാണാനെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 


 

Content Highlights: amy jackson transforms look with high cheekbones