'ഡേറ്റിങ്ങിനിടെ നടിയാണെന്ന് പറഞ്ഞില്ല, ജഗത്തിന് നല്‍കിയിരുന്നത് പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം'- അമല

ജഗത്തുമായുള്ള പ്രണയകാലത്തെ കുറിച്ച് സംസാരിച്ച് നടി അമലാ പോള്‍. അന്ന് താന്‍ നടിയായിരുന്നുവെന്ന് ജഗത്തിന് അറിയില്ലായിരുന്നുവെന്നും അന്ന് തന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ജഗത്തിന് നല്‍കിയിരുന്നതെന്നും അമല പറയുന്നു. ജെഎഫ്ഡബ്ല്യു മൂവീ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഗര്‍ഭിണിയായി വിവാഹം കഴിഞ്ഞശേഷമാണ് ജഗത്ത് തന്റെ സിനിമകള്‍ കാണാന്‍ തുടങ്ങിയതെന്നും അമല വ്യക്തമാക്കി. 'ഗോവയില്‍വെച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞെങ്കിലും തെന്നിന്ത്യന്‍ സിനിമകളൊന്നും ജഗത്ത് കണ്ടിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഡേറ്റ് ചെയ്യുമ്പോള്‍ നടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല.
എന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആള്‍ക്ക് കൊടുത്തിരുന്നത്. പിന്നീട് ഗര്‍ഭിണിയായി. വിവാഹം കഴിഞ്ഞു. ഞാന്‍ ഗര്‍ഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗദ് എന്റെ സിനിമകള്‍ ഓരോന്നായി കാണാന്‍ തുടങ്ങിയത്. അവാര്‍ഡ് ഷോകള്‍ കാണുന്നതും വലിയ ഇഷ്ടമാണ്. എനിക്ക് അവാര്‍ഡ് ലഭിക്കുന്നതും റെഡ് കാര്‍പ്റ്റിലും സ്റ്റേജിലും ഞാന്‍ സംസാരിക്കുന്നതും കണ്ട് ജഗത്തിന് അദ്ഭുതമായി.
ഞാന്‍ എട്ടു മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് എന്നോട് ഈ റെഡ് കാര്‍പറ്റ് ലൈവ് ആയി എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന് ചോദിച്ചു. അന്ന് ലെവല്‍ ക്രോസ് സിനിമയൊന്നും റിലീസ് ആയിട്ടില്ല. ഉടന്‍ തന്നെ ഉണ്ടാകും എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. ലെവല്‍ക്രോസില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ഈ പുരസ്‌കാരത്തിന് നന്ദി പറയുന്നു.'-അമല പറഞ്ഞു.
കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങളും അമല പങ്കുവെച്ചു. മുഴുവന്‍ സമയവും മകനെ നോക്കിയിരിക്കാറില്ലെന്നും കരഞ്ഞുതുടങ്ങുന്നതിന് മുമ്പ് ഉറക്കുമെന്നും അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്നും അമല കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ ഉറക്കുമ്പോഴുള്ള താരാട്ട് പാടും അമലയും ജഗത്തും പാടുകയും ചെയ്തു. ഗുജറാത്തിയായ ജഗത് 'ഉണ്ണി വാവാവോ' എന്ന താരാട്ട് പാട്ടാണ് പാടിയത്.
Content Highlights: amala paul talks about dating with jagat desai