സംഗീതപരിപാടിക്കിടെ ഗായകന്‍ ഏക്കോണിന്റെ പാന്റ് വലിച്ചുതാഴ്ത്തി ആരാധകര്‍; സംഭവം ബെംഗളൂരുവില്‍ | വീഡിയോ

#Lifestyle Desk
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: screen grabs instagram.com/zumairkhaja
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: screen grabs instagram.com/zumairkhaja

ഷാരൂഖ് ഖാന്‍ നായകനായ റാ.വണ്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ചമ്മക് ചല്ലോ, ക്രിമിനല്‍ എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യക്കാര്‍ക്ക് പരിചിതനായ അമേരിക്കന്‍-സെനഗലീസ് ഗായകനാണ് ഏക്കോണ്‍. നിലവില്‍ വിവിധ നഗരങ്ങളിലെ സംഗീതപരിപാടികള്‍ക്കായി ഇന്ത്യയിലാണ് ഏക്കോണ്‍. വെള്ളിയാഴ്ചയായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഈ പരിപാടിക്കിടെ ഏക്കോണിന് നേരിടേണ്ടിവന്ന ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Also Read: സുസ്മിതാ സെന്നിനോട് 1994-ൽ ചോദിച്ച അതേ ചോദ്യം; കിടിലന്‍ മറുപടി നൽകി ഇന്ത്യയുടെ വിശ്വസുന്ദരി മത്സരാർഥി മണികാ വിശ്വകര്‍മ | വീഡിയോ

തന്റെ ഹിറ്റ് ഗാനമായ സെക്‌സി ബിച്ച് ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. പാട്ടിനിടെ ഏക്കോണ്‍ വിഐപി സെക്ഷനിലേക്ക് നീങ്ങുകയും ബാരിക്കേഡിനിടയിലൂടെ ആരാധകരോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ മുന്‍നിരയിലുണ്ടായിരുന്ന ചില ആരാധകര്‍ ഏക്കോണിന്റെ പാന്റില്‍ പിടിച്ച് വലിച്ചു. ഇതോടെ ഇടയ്ക്കിടെ ഏക്കോണിന് പാന്റ് മുകളിലേക്ക് ഉയര്‍ത്തേണ്ടതായിവന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ദുരനുഭവമുണ്ടായെങ്കിലും അതില്‍ നീരസം പ്രകടിപ്പിക്കാതെ ഏക്കോണ്‍ പരിപാടി തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകരുടെ പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Content Highlights: Shocking Incident: Fans pull down 'Chammak Challo' singer Akon's pants during his concert in Bengaluru; Video goes viral.