'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം'; പിണറായി വിജയനെ കുറിച്ച് അഹാനാ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയുള്ള ഇന്‍ഫ്‌ളുവന്‍സറും ചലച്ചിത്രതാരവുമാണ് അഹാനാ കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടേയും സഹോദരിമാരുടേയും യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം എല്ലായ്‌പ്പോഴും വൈറലാണ്. സ്വന്തം പ്രസവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അഹാനയുടെ സഹോദരി ദിയാ കൃഷ്ണ അടുത്തിടെ വലിയ ശ്രദ്ധയും അഭിനന്ദനവും നേടിയിരുന്നു.
അഹാനാ കൃഷ്ണ ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫിയാണ് അഹാന പോസ്റ്റ് ചെയ്തത്. ഒരു വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയന്‍.' -എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാല്‍ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.
Content Highlights: Ahana Krishna meets Chief Minister Pinarayi Vijayan, takes selfie, shares Instagram story