നാഗവല്ലിക്കും പേടിയോ?; പടക്കം കത്തിച്ച് ശോഭനയുടെ ഓട്ടം, വീഡിയോ വൈറല്‍

ശോഭന | Photo: instagram/ shobana
ശോഭന | Photo: instagram/ shobana

ദീപാവലി ആഘോഷത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും പടക്കം പൊട്ടിക്കുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ്. അത്തരത്തിലൊരു വീഡിയോയാണ് നടി ശോഭനയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. 

പടക്കം പൊട്ടിക്കാന്‍ പാടുപെടുന്ന ശോഭനയെ വീഡിയോയില്‍ കാണാം. റോഡില്‍ പടക്കം കൊണ്ടുവെയ്ക്കുന്ന ശോഭന അത് കത്തിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാല്‍ ആദ്യ രണ്ട് ശ്രമങ്ങളും വിജയിക്കുന്നില്ല. എന്നിട്ടും ശോഭന പിന്മാറിയില്ല. മൂന്നാം ശ്രമത്തില്‍ പടക്കത്തിന് തീപിടിച്ചു. പിന്നാലെ പേടിച്ച് ഓടിരക്ഷപ്പെടുന്ന ശോഭനയേയും വീഡിയോയില്‍ കാണാം. 

തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തു തന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ ശോഭന പറയുന്നു. ഇതിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായെത്തിയകത്. നാഗവല്ലിക്കും പേടിയോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നൊക്കെയാണ് കമന്റുകള്‍. 


 

Content Highlights: actress shobana diwali celebration