‘ചില ബന്ധങ്ങൾ അളക്കുന്നത് ഒരുമിച്ച് ചെലവഴിച്ച വർഷങ്ങൾകൊണ്ടല്ല’; വൈകാരിക കുറിപ്പുമായി ഇന്ദുലേഖ

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഇന്ദുലേഖ. തന്റെ വിവാഹ വാർഷികദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവർ. സംവിധായകൻ ശങ്കർ കൃഷ്ണയാണ് ഇന്ദുലേഖയുടെ ഭർത്താവ്. 11 വർഷം മുമ്പായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലം ശങ്കർ മരണമടയുന്നത്. ഇരുവരുടെയും 25ാം വിവാഹവാർഷികമാണ് ഇത്തവണത്തേത്.
"ചില ബന്ധങ്ങൾ അളക്കുന്നത് ഒരുമിച്ച് ചെലവഴിച്ച വർഷങ്ങൾകൊണ്ടല്ല. മറിച്ച്, അതിൽ അവശേഷിപ്പിക്കുന്ന സ്‌നേഹം, അത് മാറ്റിമറിച്ച ജീവിതങ്ങൾ, മനസ്സിൽ സൂക്ഷിക്കുന്ന ഓർമകൾ എന്നിവയാലാണ്. സ്‌നേഹവും, ചിരിയും, സ്വപ്നങ്ങളും, വെല്ലുവിളികളും, എണ്ണമറ്റ വിലപ്പെട്ട ഓർമകളും നിറഞ്ഞ ഒരു മനോഹര ജീവിതയാത്രയാണ് ഇന്ന് ഞാൻ ആഘോഷിക്കുന്നത്. ഞങ്ങൾക്ക് ഇരുപത്തിയഞ്ചാം വിവാഹവാർഷിക ആശംസകൾ." ഇന്ദുലേഖയുടെ വാക്കുകൾ.
13-ാം വയസിലാണ് ഇന്ദുലേഖ അഭിനയരംഗത്തെത്തിയത്. പിന്നീട് വിവിധ വേഷങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇടക്കാലത്ത് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പല അന്യഭാഷാ സീരിയലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ഇന്ദുലേഖയായിരുന്നു. അപ്രതീക്ഷിതമായി വന്ന കോവിഡ് സീരിയലുകളുടെ ചിത്രീകരണം മുടക്കിയപ്പോഴായിരുന്നു ഇത്.
ഉണ്ണി മായയാണ് മകൾ. എം.കോം കഴിഞ്ഞ എംബിഎ നേടിയ ഇന്ദുലേഖ ഇപ്പോൾ ഭരതനാട്യത്തിൽ എം.എ ചെയ്തുകൊണ്ടിരിക്കുകയാണ്.
Content Highlights: Malayalam television actress Indulekha shared a deeply moving post on her 25th wedding anniversary, honoring her beautiful journey of love and enduring memories with her late husband, director Shankar Krishna, who passed away 11 years ago.