17 പേരെ റിജക്ട് ചെയ്തു, സണ്ണി എല്ലാ ചെക്ക് ലിസ്റ്റും പാസ്സായി; ജീവിതപങ്കാളിയെക്കുറിച്ച് നടി അഭിനയ

ജോജു ജോര്‍ജ് ചിത്രം പണിയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അഭിനയ. ചിത്രത്തിലെ അഭിനയ അവതരിപ്പിച്ച നായികാകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതപങ്കാളി വെഗശേന കാര്‍ത്തിക്കിനെക്കുറിച്ച്(സണ്ണി വർമ) മനസ്സുതുറക്കുകയാണ് അഭിനയ. 17 പേരെ റിജക്ട് ചെയ്തിരുന്നു. പതിനെട്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'17 പേരെ റിജക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ വ്യക്തിയായിരുന്നു സണ്ണി. അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാര്യം ഫിസീക്ക് തന്നെയായിരുന്നു. ഭയങ്കര ക്യൂട്ടായിട്ടുള്ള വ്യക്തിയായിരുന്നു സണ്ണി. വളരെ നന്നായി ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഭക്ഷണം എന്റെ ഏറ്റവും വലിയ വീക്കനെസ്സുകളിൽ ഒന്നാണ്. ആ ടെസ്റ്റിലും സണ്ണി പാസ്സായി.
സണ്ണിയുടെ അടുത്ത് എനിക്ക് എന്തും ഷെയർ ചെയ്യാൻ സാധിക്കുമായിരുന്നു. ഞാനൊരു ചെക്ക് ലിസ്റ്റ് വെച്ച് നോക്കിയപ്പോൾ എല്ലാത്തിലും സണ്ണി പാസ്സായിരുന്നു. 99 ശതമാനവും സണ്ണി എനിക്ക് പെർഫെക്ട് ആയിരുന്നു', അഭിനയ പറഞ്ഞു.
2025 മേയിലായിരുന്നു ഇരുവരുടേയും വിവാഹം. ഹൈദരാബാദില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാര്‍ച്ച് ഒമ്പതിന് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് കരിയര്‍ കെട്ടിപ്പടുത്തത്. നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നാടോടികള്‍ എന്ന തമിഴ് സിനിമയിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 58 ചിത്രങ്ങളുടെ ഭാഗമായി.
Content Highlights: Actress Abhinaya reveals she rejected 17 potential partners before finding her perfect match, Sunny Varma. Learn about her journey and what made him the one.