ആദ്യമായി പ്രസവം നേരില്‍ കണ്ടു, പുരുഷന്‍മാര്‍ ഭാഗ്യവാന്‍മാരാണ്; തിരിച്ചറിവുകളെ കുറിച്ച് യുവഡോക്ടര്‍

ഒരു സ്ത്രീ പ്രസവിക്കുന്നത് ആദ്യമായി നേരിട്ട് കണ്ടതിനുശേഷം തനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ച് വീഡിയോ പങ്കുവെച്ച് ഡോക്ടര്‍. കോട്ടയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറായ റിത്വിക് മഹേശ്വരിയാണ് ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പ്രസവം നേരിട്ടുകണ്ടതെന്ന് യുവഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.
സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്ന ഡോക്ടര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെത്തന്നെയാണ് വേണ്ടതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. 'പ്രസവം നേരിട്ടുകണ്ടപ്പോള്‍ ആത്മാവ് എന്നില്‍നിന്ന് പോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അവര്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പൂര്‍ണ ആരോഗ്യവതിയായിരിക്കാന്‍ കഴിയില്ല. അവരുടെ ശരീരത്തിന് അങ്ങനെയാകാന്‍ കഴിയില്ല. ചിലപ്പോള്‍ ആര്‍ത്തവത്തെയാകും നേരിടുക. അതല്ലെങ്കില്‍ പ്രസവത്തിലൂടെ കടന്നുപോകേണ്ടി വരും.'-ഡോക്ടര്‍ പറയുന്നു.
പുരുഷന്‍മാരായിരിക്കുന്നത് ഭാഗ്യം എന്ന് കരുതുക. കാരണം അറിയാതെ സംഭവിക്കുന്ന ഗര്‍ഭധാരണത്തെ കുറിച്ച് സ്ത്രീകളാണ് എപ്പോഴും ആശങ്ക കാണിക്കുന്നത്. അതോര്‍ത്ത് അവര്‍ ഭയപ്പെടുന്നു. എപ്പോഴും സമ്മര്‍ദ്ദത്തിലാകുന്നു. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത് ആസ്വദിച്ചാല്‍മാത്രം മതി. ഇത്തരം ആകുലതകളിലൂടെയൊന്നും കടന്നുപോകേണ്ടതില്ലെന്നും ഡോക്ടര്‍ പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവാവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഒടുവില്‍ ഒരാള്‍ക്കെങ്കിലും ഇക്കാര്യം മനസിലായല്ലോ എന്നും ഇദ്ദേഹത്തെപ്പോലെയുള്ള പുരുഷന്‍മാരെയാണ് സമൂഹത്തിന് ആവശ്യമെന്നും ചിലര്‍ കുറിച്ചു. 'എല്ലാ പുരുഷന്മാരെയും (അവരുടെ തൊഴില്‍ പരിഗണിക്കാതെ) ഒരു ബന്ധത്തിലോ വിവാഹത്തിലോ പ്രവേശിക്കുന്നതിനുള്ള നിര്‍ബന്ധിത യോഗ്യതയായി ഗൈനക്കോളജി ഇന്റേണ്‍ഷിപ്പിന് അയക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'നമ്മുടെ ജീവിതത്തിലെ എല്ലാ സ്ത്രീകളോടും നാം എന്നും കടപ്പെട്ടിരിക്കണം. സ്ത്രീകളില്ലാതെ ജീവിതമില്ല' എന്നിവയായിരുന്നു മറ്റ് ചില കമന്റുകള്‍.
Content Highlights: a young doctor shared insights on womens struggles during his internship and talks about childbirth and menstruation