രണ്ടര കിലോമീറ്റർ ദൂരം, മീറ്ററിൽ 39 രൂപ, ബുക്കിങ് ആപ്പിൽ 172; ഓട്ടോയാത്രയുടെ അനുഭവം പങ്കുവെച്ച് യുവതി

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് ആപ്പുകളില്‍ ഓട്ടോറിക്ഷ കൂടി ലഭ്യമായതോടെ അത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്. സാധാരണ പോലെ ഓട്ടോറിക്ഷ വിളിച്ച് പോകുമ്പോള്‍ ഡ്രൈവര്‍ അമിത കൂലി ഈടാക്കുന്നതും അതേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുന്നതുമെല്ലാം ഒഴിവാക്കാമെന്നതാണ് പലരും ഓണ്‍ലൈന്‍ ബുക്കിങ് ആപ്പിലേക്ക് തിരിയാനുണ്ടായ കാരണം. എന്നാല്‍ കഴുത്തറുക്കുന്നതില്‍ ഇത്തരം ആപ്പുകളും ഒട്ടും പിന്നിലല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതിയുടെ പോസ്റ്റ്.
Also Read: ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
അദിതി ശ്രീവാസ്തവ എന്ന യുവതിയാണ് ബെംഗളൂരുവിലെ തന്റെ ഓട്ടോറിക്ഷാ സവാരിയുടെ അനുഭവം എക്‌സിലൂടെ പങ്കുവെച്ചത്. ഓട്ടോറിക്ഷയിലെ മീറ്ററില്‍ കാണിച്ച തുകയുടെ ചിത്രവും ബുക്കിങ് ആപ്പിന്റെ സ്‌ക്രീന്‍ഷോട്ടും ഒപ്പം ചേര്‍ത്തിരുന്നു. വെറും 2.6 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതിന് മീറ്ററില്‍ 39 രൂപ കാണിച്ചപ്പോള്‍ ആപ്പില്‍ കാണിച്ചത് 172.45 രൂപയാണെന്ന് അദിതി പങ്കുവെച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതായത് മീറ്ററില്‍ കാണിച്ച തുകയുടെ നാലിരട്ടിയിലേറെ.
Don't Miss: ഓട്ടോറിക്ഷാ ഡ്രൈവർ മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപയോളം, അതും ഓട്ടം പോവാതെ
'മീറ്ററിലേയും ഊബറിലേയും തുക. ബെംഗളൂരുവില്‍ നിങ്ങള്‍ക്ക് സ്വന്തമായി വാഹനമില്ലെങ്കില്‍ പെട്ടുപോകും.' -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം യുവതി കുറിച്ചത്. 'ഓണ്‍ലൈന്‍' തുകയും 'ഓഫ്‌ലൈന്‍' തുകയും തമ്മിലുള്ള ഇത്രവലിയ പൊരുത്തക്കേട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. നിരവധി പേരാണ് അദിതിയുടെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയത്.
Also Read: 10 വർഷത്തെ സമ്പാദ്യവും സ്വപ്‌നവും; വാങ്ങി ഒരുമണിക്കൂറിനുള്ളിൽ 2.5 കോടിയുടെ ഫെറാറി കാർ കത്തിനശിച്ചു
ഇത്തരം ആപ്പുകള്‍ തട്ടിപ്പാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മീറ്ററിലെ വില സര്‍ക്കാര്‍ നിശ്ചയിക്കുന്നതാണെങ്കില്‍ സപ്ലൈയും ഡിമാന്‍ഡും അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് ആപ്പുകള്‍ വില നിശ്ചയിക്കുന്നതെന്നാണ് മറ്റൊരു കമന്റ്. മീറ്റര്‍ തുകയോടടുത്ത തുക ആപ്പില്‍ കാണിക്കുമ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ റൈഡ് സ്വീകരിക്കാതിരിക്കുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Don't Miss: ഒറ്റദിവസംകൊണ്ട് ലക്ഷപ്രഭു! കാർ വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറി ടിക്കറ്റിന് 43 ലക്ഷംരൂപ സമ്മാനം
Content Highlights: Bengaluru Woman's Auto Fare Comparison Goes Viral