പൂക്കള്‍, ബുദ്ധന്‍, പുല്‍ത്തകിടി; മഹേഷ് ബാബു- നമ്രത ശിരോദ്കര്‍ താരദമ്പതിമാരുടെ ബംഗ്ലാവിലെ ആകര്‍ഷകമായ കാഴ്ചകള്‍

#Lifestyle Desk
മഹേഷ് ബാബു, നമ്രത ശിരോദ്കര്‍, ഹൈദരാബാദിലെ ബംഗ്ലാവിലെ കാഴ്ചകൾ.|Photo: Instagram/Screengrab
മഹേഷ് ബാബു, നമ്രത ശിരോദ്കര്‍, ഹൈദരാബാദിലെ ബംഗ്ലാവിലെ കാഴ്ചകൾ.|Photo: Instagram/Screengrab

ഇരുപത് വര്‍ഷങ്ങളായി സന്തുഷ്ട വിവാഹജീവിതം നയിക്കുന്ന ദമ്പതിമാരാണ് തെന്നിന്ത്യന്‍ നടന്‍ മഹേഷ് ബാബുവും മുന്‍ നടിയും മോഡലുമായ നമ്രത ശിരോദ്കറും. ഇരുവരും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ബംഗ്ലാവിലാണ് താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഉള്ള ആധുനികതയെ ചേര്‍ത്തുപിടിക്കുന്ന അലങ്കാരങ്ങളും പൂക്കളുടെ ഭംഗിയും ഒരുമിക്കുന്ന ഇരുവരുടേയും വീടിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നു.

അടുത്തിടെ മഹേഷിന്റെയും നമ്രതയുടേയും വീടിന്റെ അകത്തളം പൂക്കള്‍ ഉപയോഗിച്ച് അലങ്കരിച്ച ഇന്റീരിയര്‍ ഡെക്കറേറ്ററാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീട്ടിനുള്ളിലും പുറത്തുമായി സ്വര്‍ണനിറത്തിന്റെ സാന്നിധ്യം ആകര്‍ഷിക്കുന്ന തരത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ 'ഘട്ടമനേനി' എന്ന വീട്ടുപേരും സ്വര്‍ണനിറത്തിലാണ് എഴുതിയിരിക്കുന്നത്. ലൈറ്റിങ്, ഗ്ലാസ് പാത്രങ്ങള്‍, ചെറിയ അലങ്കാര വസ്തുക്കള്‍ എന്നിവയിലെല്ലാം സ്വര്‍ണനിറം കാണാന്‍ സാധിക്കും.

വീഡിയോയില്‍ മക്കളായ സിതാര, ഗൗതം എന്നവര്‍ക്കൊപ്പമുള്ള കുടുംബചിത്രവുമുണ്ട്. വീഡിയോയുടെ മറ്റ് ഭാഗങ്ങളില്‍ വീടിന്റെ പല സ്ഥലങ്ങളില്‍ മനോഹരമായി ഒരുക്കിയ പല നിറത്തിലുള്ള പൂക്കളും കാണാം. സ്വീകരണ മുറിയില്‍ ക്രീം നിറത്തിലുള്ള കാര്‍പെറ്റും ചാര നിറത്തിലുള്ള സോഫകളും തടിയുടെ ഫ്രെയിമുള്ള ചിത്രങ്ങളും മനോഹരമായ രീതിയില്‍ ഒരുക്കിയിരിക്കുന്നു. വീടിന്റെ മറ്റൊരു ഭാഗത്ത് വീടിന്റെ ചുറ്റുമുള്ള പച്ചപ്പിലേക്ക് കാഴ്ച്ച ഒരുക്കുന്ന വലിയ ജനാലകളുള്ള ഒരു മുറി കൂടിയുണ്ട്. ക്രിസ്റ്റലുകള്‍ കൊണ്ടുള്ള അലങ്കാര വിളക്കാണ് ഇവിടെയുള്ള മറ്റൊരു പ്രത്യേകത.

ചുവപ്പ് നിറത്തിലുള്ള ഭിത്തിയില്‍ സ്വര്‍ണനിറത്തിലുള്ള ബുദ്ധന്റെ രൂപവും വീട്ടിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. വീട്ടിനുള്ളില്‍ മാത്രമല്ല പുറത്തും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സമയം ചെലവഴിക്കാനുള്ള ഇടങ്ങളുണ്ട്. കോഫി ടേബിളും പുല്‍ത്തകിടിയുമായി മികച്ച രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Step inside the stunning Hyderabad bungalow of South Indian star Mahesh Babu and Namrata Shirodkar. Discover their lavish interiors, golden accents, and beautiful floral decor.