16 കോടിയുടെ പാർപ്പിടം; ഐശ്വര്യയുടേയും അഭിഷേകിൻ്റെയും ദുബായിയിലെ വെക്കേഷന്‍ സ്വര്‍ഗം

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ | Photos: AP, AFP
ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ | Photos: AP, AFP

ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസമാണ് 18-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. മകള്‍ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അവധിയാഘോഷിക്കാനായി ഇരുവരും തിരഞ്ഞെടുക്കാറുള്ള ദുബായിയിലെ ആഡംബര വില്ല ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.

2015-ലാണ് ദുബായിയിലെ ആഡംബര കെട്ടിടങ്ങളുടെ കേന്ദ്രമായ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിലെ സാങ്ച്ച്വറി ഫാള്‍സ് ഏരിയയില്‍ ആഡംബര വില്ല ഐശ്വര്യയും അഭിഷേകും ചേര്‍ന്ന് വാങ്ങുന്നത്. 16 കോടി രൂപയാണ് അന്ന് ഇതിനായി ചെലവഴിച്ചത്. സ്വകാര്യ പൂള്‍, ഗോള്‍ഫ് കോഴ്സ്, വിശാലമായ ഗാര്‍ഡന്‍, ഹോം തിയേറ്റര്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ നിറഞ്ഞതാണ് ഈ വില്ല. 

ആഡംബര കിച്ചണ്‍ ബ്രാന്റായ സ്‌കവോളിനിയുടെ ഉത്പന്നങ്ങളാണ് വില്ലയിലെ അടുക്കളയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ശില്‍പ ഷെട്ടിയും ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളാണ് ദുബായിയിലും ഐശ്വര്യയുടെ അയല്‍വാസികള്‍. നിലവില്‍ മുംബൈയിലെ ജല്‍സയിലാണ് ഐശ്വര്യയും അഭിഷേകും മകളും താമസിക്കുന്നത്. 

Content Highlights: Aishwarya Rai Bachchan and Abhishek Bachchan`s lavish Dubai villa, details