'മെഷീൻ ഗണ്ണാണ് അവളുടെ ചുണ്ടുകൾ, മുഖം മനോഹരവും'; പ്രസ് സെക്രട്ടറിയെ കുറിച്ച് ട്രംപ് | വീഡിയോ

#Lifestyle Desk
ഡൊണാൾഡ് ട്രംപ്, കരോലിൻ ലീവിറ്റ് | Photos: AFP
ഡൊണാൾഡ് ട്രംപ്, കരോലിൻ ലീവിറ്റ് | Photos: AFP

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിലൊരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. 

'നമ്മുടെ സൂപ്പര്‍ സ്റ്റാറിനെ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കരോലിന്‍. അവള്‍ മികച്ചൊരാളല്ലേ? കരോലിന്‍ മികച്ച വ്യക്തിയല്ലേ?' -ട്രംപ് പ്രസംഗത്തിനിടെ ചോദിച്ചു. ട്രംപ് പറഞ്ഞതിനോട് ആര്‍ത്തുവിളിച്ചുകൊണ്ടാണ് ജനക്കൂട്ടം പ്രതികരിച്ചത്.

'സുന്ദരമായ മുഖവുമായി ഫോക്‌സ് പോലുള്ള ടെലിവിഷന്‍ ചാനലുകളിൽ അവൾ സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകള്‍ ചെറിയ മെഷീന്‍ ഗണ്‍ പോലെയാണ്. അവള്‍ക്ക് ഭയമില്ല. കാരണം ഞങ്ങളുടേത് ശരിയായ നയമാണ്.' -ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നു.

കരോലിനെ കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പ്രസിഡന്റിന്റേത് അനുചിതമായതും മോശവുമായ വാക്കുകളാണെന്ന് ഒട്ടേറെ പേർ കമന്റ് ചെയ്തു. 

79-കാരനായ ട്രംപിനേക്കാള്‍ 50 വയസിലേറെ പ്രായവ്യത്യാസമുണ്ട് 28-കാരി കരോലിന്. നേരത്തേയും തന്റെ പ്രസ് സെക്രട്ടറിയെ ട്രംപ് സമാനമായി പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ട്രംപിന്റെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനം അന്നും ഉയര്‍ന്നിരുന്നു.

Content Highlights: 'That beautiful face and those lips...'; Trump makes bizarre remark about his press secretary | Video