100 രൂപയ്ക്ക് സിനിമാമേക്കപ്പ്; ബസ് സ്റ്റാന്‍ഡിലെ രാത്രിയുറക്കത്തിൽ നിന്ന് ലണ്ടന്‍ ഫാഷന്‍വീക്കിലേക്ക്

നൂറു രൂപ കൂലിയില്‍ സിനിമയുടെ കലാവിഭാഗത്തില്‍ ജോലിയ്ക്കിറങ്ങിയ ജിജോ തോമസെന്ന പ്ലസ്ടുക്കാരന്‍. സിനിമാമോഹങ്ങളില്‍ ഹൃദയം പതഞ്ഞു നിന്ന പ്രായം. അഭിനേതാക്കള്‍ക്കായി വസ്ത്രങ്ങളെടുത്തു നല്‍കുന്നതായിരുന്നു അവന്റെ ആദ്യത്തെ ജോലി. ക്യാമറയ്ക്ക് മുന്നില്‍ നടീനടന്മാര്‍ സിനിമയ്ക്ക് ജീവന്‍ നല്‍കുമ്പോള്‍ കൊതിയോടെയവന്‍ ഫ്രയിമില്‍ കയറി നിന്നു. സംവിധായകന്റെ അലര്‍ച്ചയില്‍ പിടഞ്ഞു മേക്കപ്പ് മുറിയിലേയ്ക്ക് ഓടിക്കയറുമ്പോള്‍ അവന്‍ അറിഞ്ഞിരുന്നില്ല ഇതാകും ജീവിതവഴിയെന്ന്. അവിടെ നിന്നാണ് ഇന്റര്‍നാഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ ജിജോയുടെ ജീവിതം മാറി മറിയുന്നത്. ഇന്നയാള്‍ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ തുടര്‍ച്ചയായ മൂന്നു സീസണുകളുടെ ഭാഗമായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.
Content Highlights: international makeup artist jijo thomas london fashion week