കാഴ്ചയില്ലെന്നത് തളര്‍ത്തിയില്ല, ഇന്ന് അധ്യാപിക; സോഷ്യല്‍മീഡിയ അറിയപ്പെടുന്ന വ്യക്തി | ആശാലത അഭിമുഖം

കാഴ്ചയില്ലാത്തവരുടെ ലോകത്തെക്കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവരുടെ ലോകത്ത് നിറങ്ങളില്ല, രൂപങ്ങളില്ല. പക്ഷേ, മറ്റാരേക്കാളും ഭാവനയും സ്വപ്‌നങ്ങളും അവര്‍ക്കുണ്ട്. അതു തന്നെയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ഹെലന്‍ കെല്ലര്‍ മുതല്‍ ബിഥോവന്‍ വരെയുള്ള പ്രതിഭകള്‍ അത്ഭുതം സൃഷ്ടിച്ചതിന് ഈ ലോകം സാക്ഷിയാണ്. ഉദാഹരണങ്ങളേറെ. പറഞ്ഞു വരുന്നത് കാസര്‍കോട് രാവണീശ്വരം സ്വദേശി ആശാലത എന്ന അധ്യാപികയെക്കുറിച്ചാണ്. ഒപ്റ്റിക്കല്‍ നെര്‍വിന്റെ തകരാറുമൂലം ബാല്യകാലം മുതല്‍ കാഴ്ചയുടെ ലോകം അന്യമാണ് ആശാലതയ്ക്ക്. ഇന്നവര്‍ ഹയര്‍ സെക്കന്‍ഡറി സോഷ്യളജി അധ്യാപികയാണ്. അതിലുപരി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. പുസ്തക നിരൂപണം, അഭിമുഖങ്ങള്‍, പാചകം.... എല്ലാം ആശാലതയ്ക്ക് നിസാരം.
സമൂഹത്തിനൊന്നാകെ പ്രചോദനമായി മാറിയ ആശാലതയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അര്‍പ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു കല്ലും മുള്ളും നിറഞ്ഞ വഴിയില്‍ കരുത്തേകിയത്. തന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് മാതൃഭൂമി ഡോട്ട് കോമിലൂടെ ആശാലത തന്റെ ജീവിതം തുറന്നുപറയുന്നത്.
Content Highlights: blindness doesn't deter ashalatha, inspiring story of a woman, influencer, teacher