നിരാശകള്‍ പിച്ചൊരുക്കി; ബ്രേക്കപ്പില്‍ ബൗള്‍ഡായ സഹീറിന് പുതിയ ഇന്നിങ്‌സ് നല്‍കിയ ചക് ദേ ഗേള്‍

കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ പേസ് ബൗളിങ്ങിന് പുതിയ മുഖം നല്‍കിയ ബൗളറാണ് സഹീര്‍ ഖാന്‍. റിവേഴ്‌സ് സ്വിങ്ങുകളായിരുന്നു ഇടങ്കയ്യനായ സഹീറിന്റെ ബൗളിങ്ങിലെ പ്രത്യേകത. ജീവിതവും സഹീറിന് അതുപോലൊരു റിവേഴ്‌സ് സ്വിങ് കാത്തുവെച്ചിരുന്നു. പ്രാണന്‍പോലെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് പകരം അപ്രതീക്ഷിതമായി മറ്റൊരാളെ ജീവിതപങ്കാളിയാക്കേണ്ടി വന്നു സഹീറിന്. എട്ടു വര്‍ഷത്തെ പ്രണയത്തിന്റെ സങ്കടക്കടല്‍ സഹീര്‍ താണ്ടിയത് ജീവിതത്തിലേക്ക് പ്രകാശവുമായെത്തിയ ആ പെണ്‍കുട്ടിയിലൂടെയാണ്.
ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീറും ബോളിവുഡ് നടി സാഗരിക ഘാട്‌കെയും ആദ്യമായി കണ്ടുമുട്ടുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശയിലായിരുന്നു അന്ന് സഹീര്‍. ആ പരിപാടിക്കിടയില്‍ സഹീറും സാഗരികയും ഒരുപാട് നേരം സംസാരിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ആ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു. സുഹൃത്തുക്കളായ യുവരാജ് സിങ്ങിന്റേയും ഹെയ്‌സല്‍ കീച്ചിന്റേയും വിവാഹസമയത്താണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്. പിന്നാലെ സാഗരികയുമായുള്ള ബന്ധം സഹീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കി. 2017 നവംബര്‍ 23-ന് സഹീറും സാഗരികയും ഒരുമിച്ചുള്ള ജീവിതം തുടങ്ങി.
Content Highlights: zaheer khan and sagarika ghatge love story