മുപ്പത്തഞ്ച് വയസ്സാകുമ്പോള്‍ നിനക്കും അമേരിക്കയുടെ പ്രസിഡന്റാവാം: കമലാ ഹാരിസിന്റെ വീഡിയോ വൈറല്‍

അമേരിക്കയിലെ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ലോകമെങ്ങും കാത്തിരിക്കുമ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് തന്റെ ബന്ധുവായ മീനാ ഹാരിസിന്റെ മകള്‍ അമാരയോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
തന്റെ മടിയിലിരിക്കുന്ന അമാരയോട് നീ ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡന്റാവും എന്നാണ് കമല പറയുന്നത്. ' നീ ഒരിക്കല്‍ പ്രസിഡന്റാവും, ഇപ്പോഴല്ല, 35 വയസ്സ് ആകുമ്പോള്‍ നിനക്ക് പ്രസിഡന്റാവാം.' കമലാ ഹാരിസ് അമാരയോട് പറയുന്നത് ഇങ്ങനെ. പ്രസിഡന്റും ബഹിരാകാശയാത്രികയും ആവാനാണ് തനിക്കിഷ്ടമെന്നാണ് പെണ്‍കുട്ടിയുടെ മറുപടി.