സിനിമ തട്ടകമാക്കി, രാഷ്ട്രീയവും ഫുട്‌ബോളും ജീവരക്തം; പി.വി.ജിയുടെ ജീവിതം തൊട്ടടുത്തു കണ്ട സാക്ഷ്യം

പറയരുകണ്ടി വെട്ടത്ത് ഗംഗാധരന്‍ എന്ന ഇരുപത്തിയാറുകാരന്റെ ജീവിതത്തിലേക്ക് കയറിവരുമ്പോള്‍ ഷെറിന് പതിനാറ് വയസ്സാണ്. ഭാവിയില്‍ ഭര്‍ത്താവ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ സൃഷ്ടാക്കളിലൊരാളാവുമെന്നോ മലയാളി ഒരുപാട് കാലങ്ങളോളം ഓര്‍മയില്‍ സൂക്ഷിക്കുന്ന നിരവധി സിനിമകളുടെ പിറവിക്ക് താനും സാക്ഷിയാവുമെന്നോ സ്വപ്നംപോലും കാണാത്ത കൗമാരപ്രായം. എങ്കിലും ആ പത്താം ക്ലാസുകാരിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു. പുതുമണവാട്ടിയായി കോഴിക്കോട് ആഴ്ചവട്ടത്തെ ആ വലിയ തറവാട്ടിലേക്ക് കയറിവന്നപ്പോള്‍ ഷെറിനെ പിന്നണി ഗായിക പി.ലീല പാട്ടുംപാടിയാണ് സ്വീകരിച്ചത്.
Content Highlights: wife sherin shares memories of mathrubhumi former director and film producer pv gangadharan