റാംപ് വാക്കിലെ ആത്മവിശ്വാസം കിരീടമായി; അന്താരാഷ്ട്ര ഡിസൈനർ ഷോയിൽ തമീനയ്ക്ക് നേട്ടം

തമീന നൗഷാദ്‌ | Photo: Mathrubhumi
തമീന നൗഷാദ്‌ | Photo: Mathrubhumi

പരപ്പനങ്ങാടി: ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ഡിസൈനർ ഫാഷൻ ഷോയിൽ നേട്ടം സ്വന്തമാക്കി ചേളാരി സ്വദേശി തമീന നൗഷാദ്. പ്രമുഖ ഡിസൈനർമാർ അണിനിരന്ന ഗ്രാൻഡ് ഫാഷൻ റാംപിൽ ഷോ ഓപ്പണറായെത്തിയ തമീന, തന്റെ ആത്മവിശ്വാസം നിറഞ്ഞ റാംപ് വാക്കിലൂടെയും സ്‌റ്റൈലിഷ് പ്രകടനത്തിലൂടെയാണ് കിരീടം സ്വന്തമാക്കിയത്.

ചേളാരി എ.ഇ.എം.എസ്. പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കി, ഒട്ടേറെ മോഡലുകൾ മാറ്റുരച്ച വേദിയിൽ മികച്ച പ്രകടനത്തിനുള്ള വലിയ ഓഡിയൻസ് സപ്പോർട്ടും നേടിയാണ് നേട്ടം കൈവരിച്ചത്.

നൗഷാദ്-റംല ദമ്പതിമാരുടെ മകളായ തമീന ഇറീക്‌സ കൾട്ടിവേറ്റ് സ്റ്റുഡിയോ (Ereecs Cultivate Studio)യിലെ ഔദ്യോഗിക മോഡൽ കൂടിയാണ്. മെന്റർ ദൃശ്യ ഷിജോ ജോണിന്റെ കൃത്യമായ പരിശീലനമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് തമീന പറയുന്നു. വലിയ സ്വപ്നങ്ങളുമായി ഫാഷൻ ലോകത്തേക്കു ചുവടുവെക്കുന്ന തമീനയെ അധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു.

Content Highlights: Tamina Naushad achieved victory at the 2026 International Designer Fashion Show in Delhi., The 7th-grade student from Chelari AEMS Public School served as the show opener., Recognized for her exceptional confidence and stylish ramp walk performance.,