രാമായണം വിജയത്തിനിടയിൽ മകൾ റാഹയുടെ പിറന്നാൾ ആഘോഷിച്ച് രൺബീറും ആലിയയും

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന 'രാമായണം' ആദ്യഭാഗത്തിന്റെ വൻ ബോക്സ് ഓഫീസ് വിജയവും മകൾ റാഹയുടെ നാലാം പിറന്നാളും ഇരട്ടിമധുരത്തോടെ ആഘോഷമാക്കി ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. നവംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരന്ത്യത്തിൽ ആഗോളതലത്തിൽ 220 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്.
Read Also:രൺബീർ ഒരു അടിപൊളി അച്ഛനാണ്, അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്- വരുൺ ധവാൻ
പേസ്റ്റൽ തീമിലൊരുക്കിയ ലളിതമായ പിറന്നാൾ ആഘോഷത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. പിറന്നാൾ ആഘോഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആലിയ ഭട്ടിന്റെ ലുക്കായിരുന്നു. സമ്മർ എവേ ബ്രാൻഡിന്റെ മിറാബെൽ ഫ്ലോറൽ മിനി ഡ്രസ്സിലാണ് ആലിയ എത്തിയത്. ഏകദേശം 8,720 രൂപ വിലമതിക്കുന്ന ഈ കാഷ്വൽ സമ്മർ വെയർ ഡ്രസ്സ് താരത്തിന് വേറിട്ട സ്റ്റൈലിഷ് ലുക്ക് നൽകി. കാഷ്വൽ സ്വെറ്റ് ഷർട്ടിലും ജീൻസിലുമാണ് രൺബീർ കപൂർ ചടങ്ങിൽ പങ്കെടുത്തത്.
ജനപ്രിയ ആനിമേഷൻ പരമ്പരയായ 'ബ്ലൂയി' തീമിലുള്ള കേക്കായിരുന്നു പിറന്നാളിനായി ഒരുക്കിയിരുന്നത്. റാഹയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ വരച്ചു കളിക്കുന്നതിന്റെയും മനോഹരമായ ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'അവൾക്ക് നാല് വയസ്സായി, ഞങ്ങളുടെ കൊച്ചു യൂണികോൺ' എന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
Read More: സംസാരിക്കുന്നത് 12 ഭാഷ, കൂട്ട് പുസ്തകങ്ങൾ; മകളെ വളർത്തുന്നതിൽ അസിൻ പുലർത്തുന്ന ജാഗ്രത
'രാമായണം' സിനിമയുടെ ചിത്രീകരണ വേളയിൽ രൺബീറും മകൾ റാഹയും ഒന്നിച്ചുള്ള സെറ്റിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. 'ഈ സിനിമയ്ക്കായി നിന്റെ സർവ്വസ്വവും നൽകി, എങ്കിലും അവൾക്കായി സമയം അല്പം നീക്കിവയ്ക്കാൻ നിനക്ക് കഴിഞ്ഞു. നിന്നെയോർത്ത് അഭിമാനം തോന്നുന്നു രൺബീർ' എന്ന കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണം: പാർട്ട് 1'-ൽ ശ്രീരാമനായിട്ടാണ് രൺബീർ കപൂർ വേഷമിട്ടത്. ചിത്രത്തിൽ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിട്ടു. ജടായു എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അനുപം ഖേറാണ്.
Content Highlights: Alia Bhatt and Ranbir Kapoor host a pastel-themed birthday party for daughter Rah, sharing adorable moments and stylish looks on social media.