അമ്മയെ അവർ തീവെച്ച് കൊല്ലാൻ ശ്രമിച്ചതോടെ ഞങ്ങൾ വീട് വിട്ടു; ഗുനീതിന്റെ ജീവിതം സിനിമയേക്കാൾ ത്രില്ലർ

ലോസ് ആഞ്ചലീസിലെ ഡോള്‍ബി തീയേറ്ററില്‍ ഓസ്‌കര്‍ പുരസ്‌കാരവും കൈയില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ഗുനീത് മോംഗ ആ പഴയ പതിനാറുകാരി പെണ്‍കുട്ടിയെ ഓര്‍ത്തിട്ടുണ്ടാകും. സ്വന്തമായി ഒരു വീട് പണിതുയര്‍ത്താന്‍ അച്ഛനേയും അമ്മയേയും സഹായിക്കാന്‍ പതിനാറാം വയസ്സില്‍ ജോലിക്കിറങ്ങിയ പെണ്‍കുട്ടി, ആറു മാസത്തെ വ്യത്യാസത്തില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വസ്ത്രങ്ങളെല്ലാം ഒരു ബാഗില്‍ നിറച്ച് മുംബൈയിലേക്ക് വണ്ടി കയറിയ കൗമാരക്കാരി. അവിടെ നിന്നിങ്ങോട്ട് ജീവിതത്തോടു പൊരുതാന്‍ തുടങ്ങിയ ഗുനീത് ഒടുവില്‍ ലോകസിനിമയുടെ ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുന്നു. 'എലിഫെന്റ് വിസ്‌പറേഴ്‌സി'ലൂടെ ഓസ്‌കര്‍ നേടിയ ഗുനീത് അതിന് മുമ്പ് ഗ്യാങ്‌സ് ഓഫ് വസെയ്പുര്‍, ലഞ്ച് ബോക്‌സ്, മാസാന്‍ തുടങ്ങിയ മികച്ച കഥകളുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഓസ്ക്കർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായ എലിഫന്റ് വിസ്പറേഴ്സിന്റെ നിർമാതാക്കളിൽ ഒരാളാണ് ഗുനീത്. തൊട്ടതെല്ലാം പൊന്നാക്കിയ നിർമാതാവാണെങ്കിലും നിർമിച്ച സിനിമകളേക്കാള്‍ കൂടുതല്‍ ട്വിസ്റ്റുകളും ട്രാജഡികളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.
അമ്മയെ ജീവനോടെ കത്തിക്കാന്‍ നോക്കിയ ബന്ധുക്കള്‍
Content Highlights: oscar winner guneet monga lifestory