ഇൻഫ്‌ളുവൻസറും മുൻ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന ആതിര വിവാഹിതയായി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ആതിര ഇന്‍റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍നിന്ന്
ആതിര ഇന്‍റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍നിന്ന്

ഇൻഫ്‌ളുവൻസറും ഏറ്റുമാനൂരിലെ മുൻ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന ആതിര ഡി.നായർ വിവാഹിതയായി. ഹേമന്ത് ലക്ഷ്മണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

https://www.instagram.com/reel/DfEMpefReM0/?utm_source=ig_web_copy_link&srtk=MzRlODBiNWFlZA==

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽനിന്ന് വിഎൻ വാസവനെതിരെ മത്സരിച്ച് വാർത്തയിൽ ഇടംപിടിച്ചിരുന്നു ആതിര. ട്വന്റി ട്വന്റി സ്ഥാനാർഥിയായി വീണാനായരെ മണ്ഡലത്തിൽ പ്രഖ്യാപിച്ചെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാൻ സാധിക്കാതെ പിൻവാങ്ങിയിരുന്നു. തുടർന്നാണ് ആതിരയ്ക്ക് അവസരം വരുന്നത്. തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണികളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു ആതിര.ഗായികയും നർത്തകിയും യുട്യൂബ് ഇൻഫ്‌ളുവൻസറുമാണ് ആതിര.

Content Highlights: Influencer and former candidate Athira Nair ties the knot with Hemant Lakshmanan in a traditional ceremony at Guruvayur temple.