തുടക്കം കൈരളിയുടെ പടിക്കെട്ടിൽ, ഇപ്പോൾ 40 ലക്ഷം വിറ്റുവരവ്‌; ഒരു സൂപ്പർ ഹിറ്റ് സഞ്ചിക്കഥ

സഫര്‍ അമീറും ആതിര ഫിറോസും
സഫര്‍ അമീറും ആതിര ഫിറോസും

സഞ്ചിക്കച്ചവടമാണ് ജോലിയെന്ന് പറയുമ്പോള്‍ സഫര്‍ അമീറിനെ നോക്കി നെറ്റി ചുളിച്ചവരായിരുന്നു ഏറെയും.  എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയിട്ടും വേറെ ജോലിയൊന്നും കിട്ടിയില്ലേ, സഞ്ചി വിറ്റ് നടക്കുകയാണോ എന്ന ഭാവം. സഞ്ചി കച്ചവടം ഏറ്റവുമധികം പ്രശ്‌നമായതാകട്ടെ വിവാഹാലോചനകളുടെ സമയത്തും. പയ്യന് സഞ്ചിക്കച്ചവടമാണെന്നറിഞ്ഞപ്പോള്‍ പല വിവാഹാലോചനകളും മുടങ്ങി. സഞ്ചി വില്‍പന തുടര്‍ന്നാല്‍ പെണ്ണ് കിട്ടാന്‍ തന്നെ പ്രയാസമാണെന്ന് മനസിലാക്കിയെങ്കിലും പിന്തിരിയാന്‍ സഫര്‍ അമീര്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍,  ഇതെല്ലാം മനസിലാക്കിക്കൊണ്ട് തന്നെ ഒരു പെണ്‍കുട്ടി സഫറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇന്ന് സഫര്‍ അമീറിനൊപ്പം എല്ലാ കാര്യത്തിലും കട്ട സപ്പോര്‍ട്ടുമായി ജീവിതപങ്കാളി ആതിര ഫിറോസ് ഒപ്പമുണ്ട്. ഇരുവരും ചേര്‍ന്നാണ് 'സഞ്ചി ബാഗി'നെ മുന്നോട്ട് നയിക്കുന്നത്. 

സഞ്ചിക്കച്ചവടം ഹിറ്റായതോടെ ബി.ടെക്ക്. പാസായവന്‍ സഞ്ചി വില്‍ക്കാന്‍ നടക്കുന്നു എന്ന കളിയാക്കലൊക്കെ നിന്നു. സഫറിനൊപ്പം ഭാര്യ ആതിരയും മാതാപിതാക്കളും സംരംഭത്തില്‍ സജീവമായി. ഇപ്പോള്‍ തിരുവനന്തപുരം പനവിള ജങ്ഷനിലെ സഫറിന്റെയും ആതിരയുടേയും സ്ഥാപനത്തില്‍ എത്തിയാല്‍ വിവിധ തരത്തിലുള്ള ബാഗുകള്‍ കാണാം. ബെഡ് ഷീറ്റുകള്‍, സോപ്പുകള്‍, പെബിള്‍സ് കൊണ്ടുള്ള കലാരൂപങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നവയടക്കം പ്രകൃതിസൗഹൃദ ഉത്പന്നങ്ങളും സ്ഥാപനത്തിലുണ്ട്. കച്ചവടം ഹിറ്റായതിന് പിന്നാലെ മറ്റൊരു സന്തോഷവും ഇരുവരേയും തേടിയെത്തി. ഈ വര്‍ഷത്തെ സംസ്ഥാന സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ആതിര ഫിറോസിനാണ് ലഭിച്ചത്. വ്യവസായം-സംരംഭകത്വം മേഖലയിലാണ് സഞ്ചി ബാഗ്സ് സി.ഇ.ഒയെ തേടി പുരസ്‌കാരം എത്തിയത്.

Content Highlights: Here’s how Zafer Ameer and Athira Firoz revolutionised the cloth bag industry

Continue reading