ആരെ ഭയന്നും ജീവിക്കരുത്; രണ്ട് പെൺമക്കളെയും വിവാഹത്തിന് വേണ്ടിയല്ലാതെ വളർത്തിയ അച്ഛൻ

''രണ്ടു പെൺകുട്ടികളല്ലേ വളർന്നുവരുന്നത്, അവരെ വൈകിക്കാതെ വിവാഹം കഴിപ്പിച്ചുവിട്ടുകൂടേ''
ഈ ചോദ്യം ജീവിതത്തിൽ ഒട്ടേറെ തവണ കേട്ടിട്ടുള്ള വ്യക്തിയാണ് മലപ്പുറം വള്ളുവമ്പ്രം സ്വദേശിയായ അലവിക്കുട്ടി. എന്നാൽ ''എന്റെ പെൺകുട്ടികളെ ഞാൻ കല്ല്യാണം കഴിപ്പിക്കാൻ വേണ്ടിയല്ല പഠിപ്പിക്കുന്നതും വളർത്തുന്നതും'' എന്നാണ് ചോദിച്ചവർക്കെല്ലാം ആ പിതാവ് നൽകിയ മറുപടി. രണ്ടു മക്കളും നൃത്തം അഭ്യസിക്കാൻ തീരുമാനിച്ചപ്പോഴും പിന്തുണയായി അദ്ദേഹം കൂടെനിന്നു. അകാലത്തിൽ കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ മരണത്തോടെ മക്കൾ ആ കുറവ് അറിയരുതെന്ന് ചിന്തിച്ച് ആ റോൾ ഏറ്റെടുത്തു.
Content Highlights: Bharatanatyam dancer Mansiya V P about her father on fathers day