ലക്ഷങ്ങൾ കിലുങ്ങുന്ന കുളമ്പടിയൊച്ചകൾ: തെന്നിന്ത്യയിലെ ഏറ്റവും വലിയ കുതിരച്ചന്തയുടെ ചരിത്രവഴികളിലൂടെ...

തെന്നിന്ത്യയിലെ ഏറ്റവും വലിയ കുതിരച്ചന്ത അന്തിയൂര്‍
തെന്നിന്ത്യയിലെ ഏറ്റവും വലിയ കുതിരച്ചന്ത അന്തിയൂര്‍

മിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള അന്തിയൂർ എന്ന ഗ്രാമം വർഷത്തിലൊരിക്കൽ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്. ശാന്തമായ ആ ഗ്രാമവീഥികളിലേക്ക് ലക്ഷക്കണക്കിന് മനുഷ്യരും, തലയെടുപ്പുള്ള കുതിരകളും, മികച്ചയിനം കന്നുകാലികളും ഒഴുകിയെത്തുന്ന ആ ദിനങ്ങൾ ഒരേസമയം ഭക്തിയുടെയും, ചരിത്രത്തിന്റെയും, കാർഷിക പാരമ്പര്യത്തിന്റെയും മഹാസംഗമമാണ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ കുതിരച്ചന്തയായ അന്തിയൂർ കുതിരച്ചന്തയും അതിനോടനുബന്ധിച്ചുള്ള അരുൾമിഗു ഗുരുനാഥസ്വാമി കോവിൽ ഉത്സവവും ഗ്രാമീണ തനിമയുടെ വിസ്മയക്കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 12 മുതൽ 16 വരെയാണ് ഈ മേള അരങ്ങേറിയത്. അന്തിയൂരിലെ ഈ അപൂർവ്വ ഉത്സവക്കാഴ്ചകളുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര.


ടിപ്പു സുൽത്താന്റെ പടക്കുതിരകൾ വഴിതുറന്ന ചരിത്രം
അന്തിയൂർ കുതിരമേളയ്ക്ക് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് നിലവിലുള്ള രൂപത്തിൽ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവിടെ കുതിരച്ചന്ത ആരംഭിച്ചതിന് പിന്നിൽ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനാണ്. ടിപ്പു തന്റെ സേനയിലേക്ക് ആവശ്യമായ ഏറ്റവും മികച്ച പടക്കുതിരകളെ വാങ്ങാനും യുദ്ധത്തിന് ഉപയോഗിക്കാനാകാത്ത തന്റെ അവശരായ കുതിരകളെ വിൽക്കാനുമായി അന്തിയൂരിൽ സ്ഥാപിച്ചതാണ് ഈ വിപണിയെന്നാണ് ചരിത്രം.

Content Highlights: Anthiyur Horse Fair is South India's largest annual livestock and horse market, held from August 12 to 16, 2026., Features rare breeds like Marwari, Kathiawari, and Falabella miniature horses, with valuations reaching up to 50 lakhs., Rooted in a 200-year history linked to Tipu Sultan and the sacred Gurunathaswamy Temple traditions., Includes massive temporary amusement parks, giant wheels, and traditional cultural festivities spanning 35 acres.

Continue reading