കറുപ്പ് സാരിയിൽ തിളങ്ങി വാമിഖ ഗബ്ബി; സിംപിൾ ലുക്കിന് കയ്യടിച്ച് സോഷ്യൽ മീഡിയ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
വാമിഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം
വാമിഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

വിവാഹ സൽക്കാരങ്ങളിലും സായാഹ്ന ആഘോഷങ്ങളിലും വലിയ ആഭരണങ്ങൾ അണിയുന്ന പതിവിന് പകരം, വസ്ത്രത്തിന്റെ ഭംഗിയും ഡിസൈനുകളും മാത്രം മുൻനിർത്തിയുള്ള ലളിതമായ സ്‌റ്റൈലിംഗിലൂടെ ശ്രദ്ധ നേടി നടി വാമിഖ ഗബ്ബി. മെറ്റാലിക് എംബ്രോയ്ഡറിയോടു കൂടിയ സുതാര്യമായ കറുപ്പ് സാരിയും ലളിതമായ ആക്‌സസറീസും ചേർന്ന വാമിഖയുടെ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ്.

ശാന്തി ബനാറസ് ബ്രാൻഡിൽ നിന്നുള്ള സുതാര്യമായ കറുപ്പ് സാരിയാണ് വാമിഖ ധരിച്ചത്. മോഹിത് റായ് ആണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചത്. സാരിയുടെ ബോഡിയിൽ ചെറിയ മെറ്റാലിക് ഡിസൈനുകളും അരികുകളിലും മുന്താണിയിലും കൂടുതൽ എംബ്രോയ്ഡറി വർക്കുകളും നൽകിയിരിക്കുന്നു.

കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ്സ് ബ്ലൗസും വി-നെക്ക് ശൈലിയുമാണ് സാരിക്കൊപ്പം തിരഞ്ഞെടുത്തത്. മുന്താണി തോളിലൂടെ അയഞ്ഞ രീതിയിൽ താഴേക്ക് വീഴത്തക്കവിധമാണ് ധരിച്ചിരിക്കുന്നത്.വലിയ മാലകൾ ഒഴിവാക്കി, ശ്രദ്ധ ആകർഷിക്കുന്ന ഒരു മോതിരത്തിൽ മാത്രം ഒതുക്കി. അയഞ്ഞ കേശാലങ്കാരവും മിതമായ മേക്കപ്പും കൂടുതൽ ഭംഗി നൽകി.

സാരിയിൽ തന്നെ മനോഹരമായ എംബ്രോയ്ഡറിയോ ഡിസൈനുകളോ ഉണ്ടെങ്കിൽ അധിക ആഭരണങ്ങൾ കൊണ്ട് ലുക്ക് ഹെവിയാക്കേണ്ടതില്ല. വി-നെക്ക് അല്ലെങ്കിൽ സ്ലീവ്ലെസ്സ് ബ്ലൗസുകൾ ധരിക്കുമ്പോൾ കനത്ത മാലകൾക്ക് പകരം നല്ലൊരു കമ്മലോ മോതിരമോ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഭംഗിയേകും. സായാഹ്ന പാർട്ടികൾക്കും റിസപ്ഷനുകൾക്കും അനുയോജ്യമായ രീതിയിൽ, ചലനങ്ങൾക്ക് തടസ്സമില്ലാത്തതും സുഖപ്രദവുമായ വസ്ത്രധാരണമാണ് അഭികാമ്യം.

അമിതമായ ആഡംബരങ്ങളില്ലാതെ വസ്ത്രങ്ങളെ എങ്ങനെ പ്രൗഢമാക്കാമെന്നാണ് വാമിഖ ഗബ്ബിയുടെ പുതിയ ലുക്ക് കാണിച്ചുതരുന്നത്.

Content Highlights: Actress Wamiqa Gabbi gained attention for her simple styling at events, focusing on the elegance and design of her attire rather than heavy jewelry, wearing a sheer black saree with metallic embroidery and minimal accessories.The saree, from the brand Shanti Banaras, featured intricate metallic designs and embroidery, paired with a sleeveless V-neck blouse, and was styled by Mohit Rai. Wamiqa's look emphasized that when the saree itself has beautiful embroidery or designs, heavy jewelry is unnecessary, suggesting that a statement ring or earrings can enhance the look for evening parties and receptions.