ബനാറസി സാരിയില്‍ അഴകോടെ 'ശകുന്തള' കൊച്ചിയില്‍; സാരിയുടെ വില 13,800 രൂപ

ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന തെന്നിന്ത്യന്‍ നടി സാമന്ത വീണ്ടും വെള്ളിത്തിരയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. താരം പ്രധാന കഥാപാത്രമായി എത്തുന്ന ശാകുന്തളം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും. ഇതിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ താരസുന്ദരി ഇപ്പോഴുള്ളത്.
പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലും സാമന്ത എത്തി. ബനാറസി സാരിയായിരുന്നു താരത്തിന്റെ വേഷം. പ്യുര്‍ കോട്ട സില്‍ക്കും ബനാറസി കട്ട് വര്‍ക്കും സറി ബോര്‍ഡറുമുള്ള ക്രീം സാരിയിയില്‍ സാമന്ത അതിസുന്ദരിയായിരുന്നു. പക്ഷികളുടെ പാറ്റേണ്‍ ഈ സാരിക്ക് കൂടുതല്‍ മിഴിവേകി. കാഴ്ച്ചയില്‍ ലാളിത്യം തോന്നിക്കുന്ന ഈ സാരി അതിഗംഭീരമായാണ് സാമന്ത അവതരിപ്പിച്ചത്. ടില്‍ഫി ബനാറാസിന്റെ ഈ സാരിയുടെ വില 13,800 രൂപയാണ്.
മിനിമല്‍ മേക്കപ്പ്, ബേസിക്ക് മസ്‌ക്കാര ആന്റ് ഐലൈനര്‍ എന്നിവയ്‌ക്കൊപ്പം തന്റെ സിഗ്നേച്ചര്‍ ഹെയര്‍സ്റ്റെലിലാണ് താരം എത്തിയത്. കമ്മലും മോതിരവും മാത്രമാണ് ആഭരണങ്ങളായി ഉണ്ടായിരുന്നത്.
Content Highlights: samantha ruth prabhus breathtaking look in an affordable banarasi saree