യാരെടി മോഹിനീ..;നയൻതാരയുടെ ഫോട്ടോ കണ്ട് കണ്ണുതള്ളി ആരാധകർ

'ദൈവം ഒരു സ്ത്രീയാണ്, ആ സ്ത്രീയുടെ പേരാണ് നയൻതാര'. നേർത്ത സരി ബോർഡറുള്ള ഓഫ് വൈറ്റ് സാരിയിലുള്ള നയൻതാരയുടെ പുതിയ ചിത്രങ്ങൾക്ക് താഴെ ഒരു ആരാധിക കുറിച്ച വാക്കുകളാണ് ഇത്. ഓഗസ്റ്റ് 26ന് ടോക്സിക്കിന്റെ റിലീസിന് തിയേറ്ററിൽ കാണാം എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ നയൻതാര പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ കമന്റുകളുടെ കുത്തൊഴുക്കാണ്. മിനിമലിസമാണ് നയൻതാരയുടെ പുതിയ ലുക്കിന്റെ ഹൈലൈറ്റ്. ആരാധകർ ഇവിടെ സമ്മേളിക്കൂ എന്നുള്ള രസകരമായ കമന്റ് നയൻതാര തന്നെ കുറിച്ചിട്ടുണ്ട്.
ഓഫ്വൈറ്റ് സാരിയിൽ അത്രയേറെ മനോഹരിയായാണ് നയൻതാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല ബൈ അനുവർധൻ ബ്രാൻഡിന്റെ സാരിയാണ് നയൻ എന്നത്തേയും പോലെ അണിഞ്ഞിരിക്കുന്നത്. സിൽക്കിന്റെ ചെറിയൊരു തിളക്കവും ലിനന്റെ കനംകുറവും ഒരുപോലെ ചേർന്നതാണ് ഈ സാരി. വെളുത്ത മുത്തുകൾ പതിച്ച ലെയേഡ് നെക്ക്ലേസും വെളുത്ത ഒറ്റകല്ലുപതിച്ച ചെറിയൊരു കമ്മലും ചെറിയ ചുവന്ന പൊട്ടും.. കയ്യിൽ ഗോൾഡൻനിറത്തിൽ സ്ക്വയർ ഡയലുള്ള ഒരു വാച്ചും മറുകയ്യിൽ ഗോൾഡൻ ഖടയും അണിഞ്ഞിട്ടുണ്ട്. ഒപ്പം ചെറിയൊരു ബ്രേസ്ലെറ്റും. മുടി ബൺ ചെയ്ത് മുല്ലപ്പൂ വച്ചിട്ടുണ്ട്.
യാരെടി മോഹിനീ, നിങ്ങൾ നിങ്ങളെ കൊണ്ടുനടക്കുന്ന രീതിയാണ് ഏറ്റവും മനോഹരം, വെറും സൗന്ദര്യമല്ല, രാജ്ഞിയുടെ ഓറയാണ് നയൻതാരയ്ക്കുള്ളത്, തുടങ്ങി ഫോട്ടോകളെ പ്രകീർത്തിച്ചും പുതിയ ചിത്രത്തിന് ആശംസകൾ അറിയിച്ചും ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിനെ സോഷ്യൽമീഡിയയിൽ ആഘോഷിക്കുകയാണ്. ഓണം ആശംസകളുമായി കമന്റ് സെക്ഷനിൽ മലയാളികളുമുണ്ട്. ഇത്തവണത്തെ ഓണം സ്റ്റൈൽ ഇൻസ്പിരേഷനായി നയൻതാരയുടെ പുതിയ ലുക്ക് ഹിറ്റായേക്കും.
ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തുന്ന ടോക്സികിന്റെ ട്രെയിലർ ലോഞ്ചിന് ഓറഞ്ച് കളർ സാരിയിലെത്തിയ താരത്തിന്റെ ലുക്കും ശ്രദ്ധേയമായിരുന്നു.
Content Highlights: Nayanthara shared stunning new photos in an off-white saree on Instagram., The minimalist look is styled with a Neela by Anu Vardhan saree and elegant accessories., Photos are linked to the upcoming August 26 release of the movie Toxic., Fans and Malayalam followers are praising her regal aura and Onam-inspired look.