ലാക്മെ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായി മിറ രജ്പുത്; വൈറലായി ചിത്രങ്ങൾ

ബോളിവുഡ് താരം ഷാഹിദ് കപൂറിനെ വിവാഹം കഴിക്കുന്നതുവരെ ഗ്ലാമർ ലോകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നയാളാണ് മിറ രജ്പുത്. എന്നാൽ വൈകാതെ ഇൻഡസ്ട്രിയിൽ മിറ തന്റേതായ ഇടം സൃഷ്ടിച്ചെടുത്തു. പല വേദികളിലും മിറയുടെ സ്റ്റൈൽ സെൻസിനെ ഫാഷൻ പ്രേമികൾ പുകഴ്ത്തുകയുണ്ടായി. ഇപ്പോഴിതാ ലാക്മെ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായി എത്തിയ മിറയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
മൂന്നാം ദിനത്തിലാണ് ഷോ സ്റ്റോപ്പറായി എത്തിയത്. ഡിസൈനർ ഐഷ റാവുവിനു വേണ്ടിയാണ് മിറ മിറ റാംപിൽ ചുവടുവെച്ചത്. മനോഹരമായ ഫ്ളോറൽ ലെഹംഗയിൽ ആത്മവിശ്വാസത്തോടെ ചുവടുവെക്കുന്ന മിറയുടെ ചിത്രങ്ങളും വീഡിയോകളും വൈകാതെ സാമൂഹിക മാധ്യമത്തിൽ നിറയുകയും ചെയ്തു.
അസെമെട്രിക് സ്ട്രാപ്പോടെയുള്ള സ്ലീവ്ലെസ് ബ്രാലെറ്റ് ആണ് ലെഹംഗയ്ക്കൊപ്പം മിറ ധരിച്ചത്. വിവിധ നിറങ്ങളിലുള്ള ഫ്ളോറൽ ബ്രാലെറ്റിന്റെ പ്രധാന ആകർഷണം അതിൽ നിറഞ്ഞിരിക്കുന്ന എംബ്രോയ്ഡറിയാണ്.
ബ്രാലെറ്റിന് സമാനമായ ലെഹംഗയാണ് മിറ ധരിച്ചത്. വസ്ത്രം ആർഭാടമായപ്പോൾ മേക്കപ്പിലും ആഭരണങ്ങളിലും മിറ മിതത്വം പുലർത്തി. സിൽവർ നിറത്തിലുള്ള ബ്രേസ്ലെറ്റും മോതിരങ്ങളും കമ്മലും മാത്രമാണ് അണിഞ്ഞത്.
ഇതാദ്യമായല്ല മിറ റാംപിൽ ചുവടുവെക്കുന്നത്. 2018ൽ ഷാഹിദ് കപൂഫിനൊപ്പം മിറ റാംപിലെത്തിയിരുന്നു. ഡിസൈനർ അനിത ദോംഗ്രെക്കു വേണ്ടിയാണ് അന്ന് ഇരുവരും ചുവടുവെച്ചത്. വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങിയ ഇരുവരുടെയും ദൃശ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
Content Highlights: lakme fashion week, mira rajput turns showstopper, designer aisha rao, celebrity fashion