'സ്‌പൈസ് ഗേള്‍സ്', ഹോട്ട് ലുക്കില്‍ നടി അനന്യ പാണ്ഡെ, ഒപ്പം സുഹാന ഖാനും നവ്യ നവേലി നന്ദയും

ഉറ്റസുഹൃത്തുക്കളായ സുഹാന ഖാന്‍, നവ്യ നവേലി നന്ദ എന്നിവര്‍ക്കൊപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനന്യ പാണ്ഡെ. 'സ്‌പൈസ് ഗേള്‍സ്' എന്ന കാപ്ഷനോടെയാണ് അനന്യ പാണ്ഡെ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആഘോഷവേളയില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ മൂവരും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഇതിനകം ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്.
വൈറ്റ് ടാങ്ക് ടോപ്പിനൊപ്പം സില്‍വര്‍ സീക്വന്‍സോടെയുള്ള മൈക്രോ മിനി സ്‌കേര്‍ട്ടായിരുന്നു അനന്യ പാണ്ഡെ ധരിച്ചിരുന്നത്. ടാങ്ക് ടോപ്പിലെ റെഡ്ഡ് ചില്ലി എംബ്രോയഡറിയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകളും നടിയുമായ സുഹാന ഖാനും ചിത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. സ്ലീവ്‌ലെസ്സ് വൈറ്റ് ലേസ് ഡ്രസ്സായിരുന്നു സുഹാനയുടെ വേഷം. അമിതാഭ് ബച്ചന്റെ പേരമകളും സംരംഭകയുമായ നവ്യ നവേലി നന്ദ സ്ട്രാപ്പ്‌ലെസ്സ് ബ്രൗണ്‍ ബോഡികോണ്‍ ഡ്രസ്സിലാണ് ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുന്നത്. അനന്യ പാണ്ഡെ ചിത്രങ്ങള്‍ക്ക് കാപ്ഷന്‍ നല്‍കിയതുപോലെ മൂവരും ശരിക്കും 'സ്‌പൈസ് ഗേള്‍സ്' ആണെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
Content Highlights: Ananya Panday posts Spice Girls photos featuring Suhana Khan and Navya Naveli Nanda.