വര്‍ക്കൗട്ടില്‍ എന്തും പരീക്ഷിക്കാന്‍ ആലിയ റെഡി, വീഡിയോ പങ്കുവച്ച് ഫിറ്റ്‌നസ്സ് ട്രെയിനര്‍

-
-

ഫിറ്റ്‌നസ്സ് ആരാധികയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ഇപ്പോഴിതാ സെലിബ്രിറ്റി ഫിറ്റ്‌നസ്സ് ട്രെയിനറായ യാസ്മിന്‍ കറാച്ചിവാല പങ്കുവച്ച ആലിയയുടെ കഠിനമായ വർക്കൗട്ട് വീഡിയോ വൈറലായിരിക്കുകയാണ്. 

' ആലിയക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നതു തന്നെ രസകരമാണ്. എപ്പോഴും പുതിയതെന്തെങ്കിലും ഒന്ന് പരീക്ഷിക്കാന്‍ അവള്‍  റെഡിയാണ്. ലോക്ഡൗണൊക്കെ കഴിഞ്ഞ് ആലിയ വീണ്ടും ജിമ്മില്‍ വരുന്നത് കാത്തിരിക്കുകയാണ് ഞാന്‍.' യാസ്മിന്‍ കുറിച്ചു. 

Workout with @aliaabhatt is so fun! She is always up for a new challenges and I’m looking forward to see her soon in the gym! ❤️

A post shared by Yasmin Karachiwala (@yasminkarachiwala) on

യാസ്മിന്‍ പങ്കുവച്ച വീഡിയോയില്‍ പലതരം വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ആലിയയെ കാണാം. ലാറ്ററല്‍ ബാന്‍ഡ് വാക്ക്, ലാറ്ററല്‍ സ്‌ക്വാട്ട് വാക്ക് വിത്ത് വെയിറ്റ്, പുള്‍ അപ്പ് വിത്ത് ലെഗ് സ്പ്ലിറ്റ്.. ഇങ്ങനെ പലതും

ലാറ്ററല്‍ ബാന്‍ഡ് വാക്ക്‌സും ലാറ്ററല്‍ സ്‌ക്വാട്ട് വാക്ക് വിത്ത് വെയിറ്റും അരക്കെട്ട്, കാല്‍മുട്ടുകള്‍, കണങ്കാല്‍.. എന്നീ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ്.  കൈകള്‍, പുറം, തോളിലെ പേശികള്‍ എന്നിവയ്ക്കുള്ള വ്യായാമമാണ് പുള്‍ അപ്പ്.

Content Highlights: Alia Bhatt’s workout video shows her love for fitness

Content Highlights: