'ഇതാണ് അവൾക്ക് ഞങ്ങൾ നൽകിയിരിക്കുന്ന പേര്'; മകളെ പരിചയപ്പെടുത്തി നടി ദുർഗാ കൃഷ്ണ

ദുര്‍ഗാ കൃഷ്ണ ഭര്‍ത്താവിനൊപ്പം | Photo: instagram/ durga krishna
ദുര്‍ഗാ കൃഷ്ണ ഭര്‍ത്താവിനൊപ്പം | Photo: instagram/ durga krishna

മകളെ ആരാധകർക്ക് പരിചയപ്പെടുത്തി നടി ദുർഗാ കൃഷ്ണയും ഭർത്താവ് അർജുനും. 'പ്രകൃതി ദുർഗ അർജുൻ' എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. മകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും ഇതിനൊപ്പം ഇൻസ്റ്റഗ്രാമിൽ ദുർഗ പങ്കുവെച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയിരുന്നു. ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അർജുൻ മകളുടെ ചെവിയിൽ പേര് വിളിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ദുർഗ പോസ്റ്റും ചെയ്തു.

പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു ചടങ്ങിൽ ദുർഗയുടെ ഔട്ട്ഫിറ്റ്. അതേ നിറത്തിലുള്ള കുർത്തയാണ് ഭർത്താവ്  ധരിച്ചത്. കുഞ്ഞ് പിങ്ക് നിറത്തിലുള്ള ഉടുപ്പും അണിഞ്ഞു.

നേരത്തെ കുഞ്ഞ് ജനിച്ചതിനുശേഷം താൻ മാനസികമായി ഒറ്റപ്പെട്ടു പോയെന്ന് ദുർഗ വ്യക്തമാക്കിയിരുന്നു. തനിക്ക് വിവാഹജീവിതം നഷ്ടപ്പെട്ടതു പോലെ തോന്നുന്നുവെന്നും ഇപ്പോൾ ഭർത്താവ് എന്നതിനേക്കാൾ കുഞ്ഞിന്റെ അച്ഛൻ മാത്രമായി അർജുൻ മാറിയതായി തോന്നിയെന്നും ദുർഗ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചു.

Content Highlights: durga krishna baby naming ceremony