ദീർഘായുസ്സിന്റെ രഹസ്യം ഭക്ഷണം മാത്രമല്ല; ജപ്പാനിൽനിന്ന് കേരളത്തിന് പഠിക്കാനുള്ളത് | ഭാഗം 3

ടോക്യോയിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വയോധികരെ കാണുമ്പോൾ പലപ്പോഴും കൗതുകം തോന്നാറുണ്ട്. എൺപതും തൊണ്ണൂറും വയസ്സുള്ളവർ ചെറിയ ഷോപ്പിങ് ട്രോളിയുമായി പച്ചക്കറികളും മീനും പഴങ്ങളും തിരഞ്ഞെടുക്കുന്നു. പലരും ചെറിയ പാക്കറ്റുകളാണ് വാങ്ങുന്നത്. ഒരാൾക്കോ രണ്ടുപേർക്കോ വേണ്ട ഭക്ഷണം മാത്രം.
ജപ്പാനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ ധാരാളമുണ്ട്. ജീവിതപങ്കാളി മരിച്ചുപോയവരും കല്യാണമേ കഴിക്കാത്തവരും മക്കൾ ദൂരെയായതിനാലും ദീർഘകാലമായി തനിച്ച് കഴിയുന്നവരാണ് കൂടുതൽ. പ്രായമായിട്ടും സ്വന്തം ഭക്ഷണം സ്വയം വാങ്ങാനും പാകം ചെയ്യാനും കഴിയുന്നത്ര കാലം ശ്രമിക്കുന്നവരാണ് പലരും.എന്നാൽ എല്ലാവരുടെയും വാർധക്യം ഒരു പോലെയല്ല.
Content Highlights: Discover the unique aspects of Japan's healthcare system that emphasize nutrition and healthy life expectancy for the elderly population.