ആരോരുമില്ലാത്തവരുടെ ദുഃഖത്തിന്റെ ആഴം കടല് പോലെയാണ്

ജസീന റഹീം
ജസീന റഹീം

എടാ എനിക്കും കള്ള് താടാ. സുനിലിന്റെ ചുമലിലിരിക്കുന്ന തത്തമ്മ കള്ളിനായി പരവേശപ്പെട്ട് ചിറകിട്ടടിക്കുന്നു.' തീര്‍ന്നെടീ ചിഞ്ചൂ, നാളെയാവട്ട്. ബസ്സിലെ ക്ലീനര്‍ ജോലി കഴിഞ്ഞ് വന്ന സുനില്‍ കള്ളിന്റെ മയക്കത്തില്‍ ചിഞ്ചുതത്തമ്മയെ പലതും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്ന് കിട്ടിയ ഒരു തുള്ളി കള്ളിന്റെ ലഹരി മതിയാവാതെ ചിഞ്ചുതത്തമ്മ ദേഷ്യത്തില്‍ സുനിലിനെ തെറി വിളിക്കുന്നു. ഒരിക്കല്‍ കേട്ടതെല്ലാം ചിഞ്ചു തത്തമ്മയുടെ നാവില്‍ അതേ പടി കുടുങ്ങും. അങ്ങനെ സുനിലില്‍ നിന്ന് കേട്ട് പഠിച്ച തെറികള്‍ വള്ളിപുള്ളി തെറ്റാതെ തിരിച്ച് പ്രയോഗിച്ച് കട്ടില്‍കാലില്‍ പറന്ന് ചെന്നിരിക്കുന്ന തത്തമ്മയില്‍ ആ മൊബൈല്‍ ദൃശ്യങ്ങള്‍ അവസാനിച്ചു. സുനിലിന്റെ പെങ്ങള്‍ സുമയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഞാന്‍ ആ വീഡിയോ കണ്ടത്. സുനില്‍ പറഞ്ഞതനുസരിച്ച് സുമ എന്നെ കാണിക്കാനായി മാത്രം പകര്‍ത്തിക്കൊണ്ടുവന്ന ദൃശ്യങ്ങളായിരുന്നു അത്.

'അവന്‍ വെടക്കാക്കിക്കളഞ്ഞ് ആ തത്തമ്മയേം'. ഒരാവര്‍ത്തി കൂടി വീഡിയോ കണ്ട് മൊബൈല്‍ ഫോണ്‍ പെഴ്‌സിലേക്ക് തിരുകിവെക്കുന്നതിനിടയില്‍ സുമ പരിഭവം പറഞ്ഞു. 'ഇത് സാമാന്യബോധമില്ലാത്ത ഒരു തത്തമ്മയാണല്ലോ, അറ്റ്‌ലീസ്റ്റ് പക്ഷിയാണന്നൊരു ബോധം'.

Content Highlights: A parrot learns to mimic human speech, including curses, after being exposed to alcohol. This story explores themes of addiction, loneliness, and the blurring lines between animal and human behavior.

Continue reading