'അങ്ങേരറിയാതെ രാത്രിവന്ന് ചെളിയെടുത്തോ', ഭാര്യയുടെ അനുമതിയായതോടെ ഞങ്ങള്‍ പെണ്ണുങ്ങള്‍ കാത്തിരുന്നു

MARUPURAM
#ജസീന റഹീം
ജസീനയും ഉമ്മയും
ജസീനയും ഉമ്മയും

ല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ഇരുട്ടിന്റെ മറവ് ആവശ്യമായ രാത്രിയില്‍ പരന്ന് കിടന്ന നിലാവെട്ടത്തിലൂടെ കള്ളന്‍മാരെ പോലെ ഞങ്ങള്‍ പതുങ്ങി നടന്നു. 'ശശ്... ശബ്ദമുണ്ടാക്കരുത്', കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വടക്കേലെ ഉമ്മ അടക്കിപ്പിടിച്ച് പറഞ്ഞു. ഏറ്റവും മുന്നില്‍ ഉമ്മ. അതിന് പിന്നില്‍ അദബിയാ കൊച്ചുമ്മയും ഉമ്മിച്ചയും. ഏറ്റവും പിന്നിലായി റജിയും റസിയും നിസാമും. ബിജുവും ഞാനും നിലാവ് കുടിച്ച് മത്തുപിടിച്ചവരെ പോലെ ആടിയാടി നടന്നു. വടക്കേ കണ്ടത്തിലേക്കാണ് ഞങ്ങളുടെ പോക്ക്. എല്ലാവരുടെയും കയ്യില്‍ സ്റ്റീല്‍ പ്ലെയിറ്റ് മുതല്‍ അലുമിനിയം ചരുവം വരെയുള്ള ചെറിയ പാത്രങ്ങളുണ്ട്.

കണ്ടത്തിന്റെ ഉടമ പരുക്കനായ ഒരു മനുഷ്യനായിരുന്നു. ഭാര്യ ഒരു സാധുസ്ത്രീയും. വീടിന്റെ തറ മെഴുക്കാന്‍ അല്‍പം ചെളിമണ്ണ് വേണം. സംഭവദിവസം രാവിലെ ഭാര്യയോടാണ് ആദ്യം ആവശ്യം ഉന്നയിച്ചത്. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്ത സദാ ഗൗരവക്കാരനായ ഭര്‍ത്താവ് കേള്‍ക്കാതെ അടക്കത്തില്‍, 'അങ്ങേരറിയാതെ നിങ്ങള് രാത്രി വന്ന് ആവശ്യത്തിനുള്ള ചെളിയെടുത്തോ'എന്ന ഭാര്യയുടെ അനുമതി ലഭിച്ചതും രാത്രിയാകാന്‍ വേണ്ടി മൂന്നു പെണ്ണുങ്ങളും കാത്തിരുന്നു. പിറ്റേന്ന് പുര മേയലാണ്. പുര മേഞ്ഞ് കഴിഞ്ഞാല്‍ ചെളി തേച്ച് തറ മെഴുക്കും. നല്ല പശയുള്ള ചെളിമണ്ണിനായി പ്രദേശത്തുള്ളവര്‍ ആശ്രയിച്ചിരുന്നത് അല്പം താഴ്ച്ചയിലുള്ള ആ വയലിനെയായിരുന്നു. 

Content Highlights: A poignant tale of a childhood memory in Kerala, where polio struck, leaving a lasting impact

Continue reading