തണ്ണീർത്തടസംരക്ഷണസദസ്സ്: സ്വാഗതസംഘം രൂപവത്കരിച്ചു

മേപ്പയ്യൂർ: ജനുവരി 2, 3 തീയതികളിൽ കരുവോട് പാടശേഖരത്തിന്സമീപം എം.പി. വീരേന്ദ്രകുമാർ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന തണ്ണീർത്തട സംരക്ഷണസദസ്സിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘകമ്മിറ്റി രൂപവത്കരിച്ചു. കാർഷിക പരിസ്ഥിതിപഠനക്ലാസുകൾ, മികച്ച കർഷകരെ ആദരിക്കൽ, കർഷക കൂട്ടായ്മ, കാർഷിക ഉപകരണങ്ങൾ, പച്ചക്കറിവിത്തുകൾ എന്നിവയുടെ പ്രദർശനം, നാടൻകലാപരിപാടികൾ എന്നിവ സദസ്സിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ പറഞ്ഞു. ആർ.ജെ.ഡി ജില്ലാപ്രസിഡൻറ്് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡൻറ്് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. എൻ.കെ. വത്സൻ, കെ. ലോഹ്യ, രാജീവൻ മല്ലിശ്ശേരി, പഠനകേന്ദ്രം ജന.സെക്രട്ടറി സുനിൽ ഓടയിൽ, ജെ.എൻ. പ്രേംഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, സി. സുജിത്ത്, പി.സി. നിഷാകുമാരി, നിഷാദ് പൊന്നങ്കണ്ടി, പി.ടി. രാഘവൻ, സുജ ബാലുശ്ശേരി, ബിജു സി. എരവട്ടൂർ, പ്രവീൺ തച്ചറത്ത്, രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുരേഷ് ഓടയിൽ(ചെയ.), ഗിരീഷ് മേക്കോത്ത്, വള്ളിൽ പ്രമോദ്, എം.പി. അശോകൻ, ദിനേശ് മേക്കോത്ത്, (വൈ. ചെയ.), എൻ.പി. ബിജു( ജന. കൺ.), ഒ. ഷിബിൻരാജ്, പി.കെ. ഹരീഷ്, വി.കെ. സജീഷ് (കൺ.), എ.എം. കുഞ്ഞികൃഷ്ണൻ (ഖജാ.).
Content Highlights: An organizing committee has been formed in Meppayyur for the upcoming wetland conservation conclave organized by MP Veerendrakumar Study Centre.