വാസ്കുലർ സർജറി: അനസ്റ്റോമോസിസ് ശില്പശാല സംഘടിപ്പിച്ചു

കാലിക്കറ്റ് അനസ്റ്റോമോസിസ് 2.0 ശില്പശാല
കാലിക്കറ്റ് അനസ്റ്റോമോസിസ് 2.0 ശില്പശാല

കോഴിക്കോട്: കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലെ വാസ്കുലർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് അനസ്റ്റോമോസിസ് 2.0 ശില്പശാല സംഘടിപ്പിച്ചു. കാലിക്കറ്റ് സർജിക്കൽ ക്ലബ്ബ്, വാസ്കുലർ സൊസൈറ്റി ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ശില്പശാല എമിറേറ്റ്സ് പ്രൊഫസർ ഓഫ് സർജൻ പ്രൊഫ. രാജൻ ഉദ്ഘാടനം ചെയ്തു. കോഴ്സ് ഡയറക്ടർ കൂടിയായ വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. റോമാ പോൾ എന്നിവർ ശില്പശാല ഏകോപിപ്പിച്ചു.

പ്രൊഫ. ശ്രീജയൻ എം.പി (കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ആൻഡ് എച്ച്.ഒ.ഡി), പ്രൊഫ. രമേശ് പി.കെ (കാലിക്കറ്റ് സർജിക്കൽ ക്ലബ്ബ് പ്രസിഡന്റ്) തുടങ്ങിയവർ സംസാരിച്ചു. അനസ്റ്റോമോസിസിന്റെ തത്വങ്ങളും പ്രായോഗികതയും തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ സർജന്മാർ ശില്പശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അറുപതോളം സർജൻമാർക്ക് വാസ്കുലർ അനസ്റ്റോമോസിസിൽ പരിശീലനം നൽകി.

Content Highlights: Vascular surgery: Anastomosis workshop at Kozhikode Starcare hospital