തരിശിടത്തിൽ മരച്ചീനിക്കൃഷിയിറക്കി 'ഉഷസ്സ്'

ഉഷസ് സ്വയംസഹായസംഘം ഇറക്കിയ തരിശിടമരച്ചീനിക്കൃഷി കെ. രമ്യ കമ്പ് നട്ട് ഉദ്ഘാടനം ചെയ്യുന്നു
ഉഷസ് സ്വയംസഹായസംഘം ഇറക്കിയ തരിശിടമരച്ചീനിക്കൃഷി കെ. രമ്യ കമ്പ് നട്ട് ഉദ്ഘാടനം ചെയ്യുന്നു

നടുവണ്ണൂർ: ഈസ്റ്റ് നടുവണ്ണൂരിലെ ഉഷസ്സ് സ്വയംസഹായസംഘം പ്രവർത്തകർ തരിശിടത്തിൽ മരച്ചീനിക്കൃഷിയിറക്കി. നടുവണ്ണൂർ-വാകയാട് റോഡിനടുത്തുള്ള വെങ്ങളത്തുകണ്ടിത്താഴെ പറമ്പിലാണ് കൃഷിയിറക്കിയത്. സംഘാംഗങ്ങൾ ചേർന്ന് മണ്ണ് പാകപ്പെടുത്തി. വാഴ, പച്ചക്കറി എന്നിവയും കൃഷിചെയ്യാനും സംഘത്തിന് പദ്ധതിയുണ്ട്. നടുവണ്ണൂർ കൃഷിഓഫീസർ കെ. രമ്യ കപ്പക്കമ്പ് നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ

ബിന്ദു കുട്ടിക്കണ്ടി അധ്യക്ഷയായി. ഒ.എം. കൃഷ്ണകുമാർ, പി. നാരായണൻനായർ, ടി.കെ. രാജൻ, എം. യൂസഫ് ഏ.പി. ദേവദാസ്, ദേവദാസ് ശരണം എന്നിവർ സംസാരിച്ചു. കെ.വി.കെ. ബാബു, എം.ടി. മോഹനൻ, നിഷ മലോൽ, സുമാ വാസു, എം. ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി.

Content Highlights: Ushas Self-Help Group in Naduvannur starts tapioca cultivation on barren land to counter threats from wild animals and climate challenges.