സേവാ ജനസഹായകേന്ദ്രം ധനസമാഹരണം നടത്തി

പെരുമണ്ണ: എസ്.എം.എ ബാധിച്ച കുട്ടികൾക്കുള്ള ചികിത്സാ ധനസമാഹരണത്തിനായി സേവാ ജനസഹായകേന്ദ്രം പ്രവർത്തകർ പെരുമണ്ണ അങ്ങാടിയിൽ കരോക്കെ ഗാനമേള നടത്തി.
ധനസമാഹരണ പരിപാടി പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്‌ഘാടനം ചെയ്‌തു. അനിൽകുമാർ സി. മമ്മിളി അധ്യക്ഷനായി. എ.കെ. പ്രദീപ് കുമാർ, കെ. സന്തോഷ് കുമാർ, ടി. ഷിജിത്ത്, സി.കെ ബാബു, കെ. പ്രബീഷ്, കെ. ദീപക്, സുനിൽ കുമാർ, ഒ. ബാബു, എം.പി ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Seva Janasahayakedram organised a karaoke music event at Perumanna to raise funds for the treatment of children suffering from Spinal Muscular Atrophy.