പുറമേരി ഗ്രന്ഥാലയം വയോജനസംഗമം സംഘടിപ്പിച്ചു

പുറമേരി ഗ്രന്ഥാലയം സംഘടിപ്പിച്ച വയോജന സംഗമം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു
പുറമേരി ഗ്രന്ഥാലയം സംഘടിപ്പിച്ച വയോജന സംഗമം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

പുറമേരി: പുറമേരി ഗ്രന്ഥാലയം വയോജനസംഗമം സംഘടിപ്പിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത സംഗമം ഉദ്ഘാടനം ചെയ്തു. ‘രോഗപ്രതിരോധത്തിന് വിഷരഹിത ഭക്ഷണം’ എന്ന കാംപെയിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പുരയിട കൃഷിക്കുള്ള നടീൽ വസ്തുക്കളുടെ വിതരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതൻ നിർവഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു ചടങ്ങിൽ മുഖ്യാതിഥിയായി. ഗ്രന്ഥാലയം പ്രസിഡന്റ് ടി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ബി. ഗോപാലൻ, എ.കെ. ആഷിൽ എന്നിവർ സംസാരിച്ചു. തുടർന്ന് പത്മരാജൻ പിള്ള, ഗൗരി എന്നിവരുടെ ഗാനാലാപനവും അരങ്ങേറി.

Content Highlights: Purameri library organised an elderly meet and distributed planting materials as part of a campaign for toxic-free food.