പെൻഷൻകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും -പി.കെ. ഫിറോസ്

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊടുവള്ളി നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം പി. കെ. ഫിറോസ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊടുവള്ളി നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം പി. കെ. ഫിറോസ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുവള്ളി നിയോജകമണ്ഡലം വാർഷിക സമ്മേളനം പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്‌കരണവും, ക്ഷാമാശ്വാസ കുടിശ്ശികയും ഉടനടി നടപ്പാക്കാനും, മെഡിസെപ്പ് പരിഷ്‌കരിക്കാനും സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എം.എൽ.എ. പറഞ്ഞു. പി.സി. ഹബീബ് തമ്പി അധ്യക്ഷനായി.

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.ടി. അബ്ദുറഹിമാൻ അധ്യക്ഷനായി. വനിതാ സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. കോമളവല്ലി അധ്യക്ഷയായി. തുടർന്ന് സ്‌കോപ്പിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. എ. അരവിന്ദൻ, എം.എം. വിജയകുമാർ, സി.ടി. ഭരതൻ, പി.കെ. സുലൈമാൻ, സി. മാധവൻ, യു. അബ്ദുൽ ബഷീർ, കെ.പി. അശോകൻ, കെ. കരുണാകരൻ, ഗിരീഷ് കുമാർ, പി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലയാട് ശ്രീധരൻ വരണാധികാരിയായിരുന്നു.

ഭാരവാഹികൾ: കെ.പി. അശോകൻ (പ്രസി), കെ. കരുണാകരൻ (സെക്ര), അബ്രഹാം വർഗീസ് (ഖജാ).

Content Highlights: MLA P. K. Firos stated that efforts will be made to resolve pensioners' issues during the KSSPA annual conference held in Thamarassery.