പി. സിറിയക്ക് ജോൺ അനുസ്മരണം

കട്ടിപ്പാറ: സംയുക്ത കർഷകക്കൂട്ടായ്മ പി. സിറിയക് ജോൺ മൂന്നാം ചരമ വാർഷിക അനുസ്മരണം നടത്തി. കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ സംയുക്ത കർഷകക്കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷനായി. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ദേവസ്യ മഞ്ഞാനയിൽ മുഖ്യപ്രഭാഷണം നടത്തി. സലിം പുല്ലടി, എ.കെ. വിദ്യാസാഗർ, സെബാസ്റ്റ്യൻ ഏറത്ത്, കെ.എൻ. കൃഷ്ണൻകുട്ടി, സുനിൽ നെടുങ്ങാട്ട്, ടി.കെ. മൂസ എന്നിവർ സംസാരിച്ചു.
Content Highlights: The third death anniversary of P. Cyriac John was observed by the Joint Farmers Collective at Nehru Memorial Library Hall in Kattippara.