രക്തദാനക്യാമ്പ് ഒരുക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർ

രക്തദാന  ക്യാമ്പിനോടനുബന്ധിച്ചുള്ള  ലഘുലേഖ  ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.ശംലൂലത്ത്  പ്രകാശനം ചെയ്യുന്നു.
രക്തദാന ക്യാമ്പിനോടനുബന്ധിച്ചുള്ള ലഘുലേഖ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.ശംലൂലത്ത് പ്രകാശനം ചെയ്യുന്നു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിക്കുന്ന 'ജീവദ്യുതി–പോൾ ബ്ലഡ്' രക്തദാനക്യാമ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലഘുലേഖ പ്രകാശനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ശംലൂലത്ത് പ്രകാശനംചെയ്തു.

രക്തദാനത്തിന് കൂടുതൽ ആളുകളെ പ്രേരിപ്പിക്കുകയും യുവജനങ്ങളിൽ സേവനമനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രിൻസിപ്പൽ പി.ടി. ഇസ്മായിൽ, പ്രോഗ്രാം ഓഫീസർ കെ.ടി. സുബൈർ നെല്ലിക്കാപ്പറമ്പ്, വൊളൻറിയർമാരായ മാസിൻ, ഫിദിൻ, സ്വാലിഹ, ജൽവ, ഇഷ മെഹ് ബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: NSS volunteers of Kodiyathur PTM Higher Secondary School are organising a blood donation camp named Jeevadyuthi.