ജനകീയ കമ്മറ്റി സമാഹരിച്ച ചികിത്സ സഹായം കൈമാറി

കുന്ദമംഗലം: ജനിതക രോഗം ബാധിച്ച കല്ലുരുട്ടിയിലെ കണ്മണികളുടെ ചികിത്സക്കായി ജനകീയ കമ്മറ്റി സമാഹരിച്ച ചികിത്സ സഹായം കൈമാറി . പൈങ്ങോട്ടുപുറം പയ്യങ്കോട്പുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജാതി മത ഭേദമില്ലാതെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടത്തിയത്. കമ്മിറ്റി സമാഹരിച്ച നാല് ലക്ഷം രൂപ ചികിത്സ കമ്മിറ്റി കൺവീനർമാരായ വേണു കല്ലുരുട്ടി , ജിജി ജയരാജൻ എന്നിവർക്ക് കൈമാറി. ടി.കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ഉണ്ണി നീലഗിരി , പ്രീത മോഹൻ,കെ.പി. അബ്ബാസ്, ശ്രീബ പുൽക്കുന്നുമൽ, രാജൻ പാണങ്ങാട് ,ജിജിത്ത് പൈങ്ങോട്ടുപുറം,ഹംസ ഹാജി,അരുൺ പാടിപ്പോയിൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: A public committee in Kunnamangalam handed over four lakh rupees raised for the medical treatment of children suffering from a genetic disease.