ചികിത്സ സഹായം കൈമാറി

മാവൂർ: അപൂർവ ജനിതക രോഗമായ എസ് എം എ ടൈപ്പ് 2 ജനിതക രോഗം ബാധിച്ച കല്ലുരുട്ടിയിലെ കണ്മണികളുടെ ചികിത്സ സഹായം പയ്യങ്കോട്പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമില്ലാതെ രൂപീകരിച്ചു ജനകീയ കമ്മറ്റി സമാഹരിച്ച 4 ലക്ഷം രൂപ ചികിത്സ കമ്മറ്റി കൺവീനർമാരായ വേണു കല്ലുരുട്ടി ജിജി ജയരാജൻ എന്നിവർക്ക് കൈമാറി. ക്ഷേത്രം പ്രസിഡന്റ് ടി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി ഉണ്ണി നീലഗിരി, വാർഡ് മെമ്പർമാരായ പ്രീത മോഹൻ, കെ പി . അബ്ബാസ്, ശ്രീബ പുൽക്കുന്നുമൽ കൂടാതെ രാജൻ പാണങ്ങാട്, ജിജിത്ത് പൈങ്ങോട്ടുപുറം, ഹംസ ഹാജി, അരുൺ പാടിപ്പോയിൽ തുടങ്ങിയവർ സംസാരിച്ചു
Content Highlights: A public committee led by Payyangodpuram Subramanya Swami Temple handed over Rs 4 lakh for the treatment of SMA Type 2 patients in Kallurutti, Mavoor.