പാൽഗുണമേന്മാ ബോധവത്കരണ പരിപാടി

മണിയൂർ : ക്ഷീരവികസനവകുപ്പ് ജില്ലാ ഗുണനിയന്ത്രണവിഭാഗവും പുന്നോളിമുക്ക് ക്ഷീരോത്പാദക സഹകരണസംഘവും പാൽഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ ഉദ്ഘാടനംചെയ്തു.
സജിത കുയ്യലത്ത് അധ്യക്ഷതവഹിച്ചു. സോമൻ ചെറുവന, ബിജിത്ത് ലാൽ, ബിനീഷ് പിലാത്തോട്ടം, കെ. നിഷ എന്നിവർ സംസാരിച്ചു.
കെ.എം. നൗഷ, ഡോ. എസ്. ഷൺമുഖവേൽ, ഡോ. അഖിൽ പ്രേം എന്നിവർ ക്ലാസുകൾ നയിച്ചു. സി.ടി. ഫായിസ നർഗീസ് പാൽ പരിശോധനാരീതികൾ അവതരിപ്പിച്ചു. സംഘത്തിൽ ഏറ്റവും ഗുണനിലവാരമുള്ള പാൽ അളന്ന പി.വി. കുഞ്ഞിക്കണ്ണൻ, കൂടുതൽ പാൽ അളന്ന പി.എം. കുഞ്ഞബ്ദുള്ള, മുതിർന്ന കർഷകൻ അപ്പുണ്ണിനായർ മാണിക്കുന്നുമ്മൽ എന്നിവരെ ആദരിച്ചു.