കുണ്ടായിത്തോട് അടിപ്പാത: നാട്ടുകാർക്ക് എന്ന് മറുകര താണ്ടാനാകും

ഫറോക്ക് : മറുകരതാണ്ടുകയെന്ന കുണ്ടായിത്തോടുകാരുടെ സ്വപ്നം യാഥാർത്ഥ്യമാവാൻ ഇനിയെത്രകാലം കാത്തിരിക്കണം. അടിപ്പാതയുടെ പണി പൂർത്തീകരിച്ചെങ്കിലും അടിപ്പാത നിറയെ വെള്ളമായിരുന്നു.
ബുധനാഴ്ചയോടെ പൂർണമായും കരാറുകാരെൻറ നേതൃത്വത്തിൽ മോട്ടോർവച്ച് വറ്റിച്ചിട്ടുണ്ട്. ഇനി അടിപ്പാതയിലും അടിപ്പാതയുടെ ഇരുഭാഗങ്ങളിലുമായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കേണ്ടതുണ്ട്. ഇതിനുശേഷം അപ്രോച്ച് റോഡുമായി അടിപ്പാതയെ ബന്ധിപ്പിക്കണം. നിലവിൽ കുണ്ടായിേത്താടുനിന്നും വരുന്ന പാതയിലേക്ക് അടിപ്പാതയെ ബന്ധിപ്പിക്കണമെങ്കിൽ അടിപ്പാതയിൽനിന്നും റോഡ് താഴ്ത്തികൊണ്ടു വരേണ്ട അവസ്ഥയാണ്. ഇതേ സ്ഥിതിതന്നെയാണ് മറുഭാഗമായ അമാങ്കുനി ഭാഗത്തും ഉള്ളത്. ഈ ഭാഗേത്തക്ക് റോഡ് താഴ്ത്തണമെങ്കിൽ റോഡരികിലെ മതിൽെക്കട്ടുകൾ ബലപ്പെടുത്തേണ്ടതുണ്ട്.
നിലവിൽ പണികഴിപ്പിച്ച അടിപ്പാത റോഡിന് അഭിമുഖമല്ല. ഇനി അപ്രോച്ച് റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ലഭിക്കേണ്ടതുണ്ട്.
അടിപ്പാതയ്ക്കായി റെയിൽവേ സമർപ്പിച്ച എസ്റ്റിമേറ്റ് തുകയായ 2.98 കോടി രൂപ സംസ്ഥാന സർക്കാർ ഡിപ്പോസിറ്റ് ചെയ്താണ് നിർമാണം തുടങ്ങിയത്. ഇതുകൂടാതെ നാലര ലക്ഷം രൂപ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി സെൻറജ് ഇനത്തിലും.
അടിപ്പാത പൂർണമായതോതിൽ ഗതാഗത യോഗ്യമായാൽ കുണ്ടായിത്തോടുനിന്ന് നടുവട്ടം വഴി ബേപ്പൂരിലേക്കുള്ള യാത്ര വളരെസുഗമമാവും. മാത്രമല്ല രോഗികൾ അടക്കമുള്ളവർക്ക് കുണ്ടായിത്തോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്താനും എളുപ്പമാണ്. എത്രയുംപെട്ടന്ന് പാതയുടെ പ്രവൃത്തി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.