ജനകീയ കാലാവസ്ഥാ പഠനപദ്ധതി ഉദ്ഘാടനം

കക്കട്ടിൽ : പി.എം.കെ.എസ്.വൈ.യുടെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയ കാലാവസ്ഥാ പഠനപദ്ധതിയുടെ കുന്നുമ്മൽ പഞ്ചായത്തിൽ തുടങ്ങി.

കോളി പുതിയോട്ടിൽ വീട്ടുപറമ്പിൽ ബ്ലോക്ക് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ അധ്യക്ഷനായി. ടി.എം. ജമീല, പി.സി. രവീന്ദ്രൻ, എൻ.വി. ചന്ദ്രൻ, മിനി സുധീർ, ബീന കുളങ്ങരത്ത്, എ.വി. നാസറുദ്ദിൻ, എലിയാറ ആനന്ദൻ, ഷറഫുന്നിസ, ഷീന പ്രകാശ് എന്നിവർ സംസാരിച്ചു.