പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പദ്ധതികൾ പലതും നിലച്ചെന്ന് എൽ.ഡി.എഫ്.

പേരാമ്പ്ര : യു.ഡി.എഫ്. ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എൽ.ഡി.എഫ്. ഭരണസമിതി തുടങ്ങിവെച്ച പലപദ്ധതികളും നിലച്ചെന്ന് എൽ.ഡി.എഫ്. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വയോജനങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം നിർത്തി, വയോജന ഒ.പി. പ്രവർത്തിക്കുന്നില്ല, പലപ്പോഴും വാർഡുകളിലടക്കം ജലം ലഭ്യമല്ല, വൈദ്യുതി മുടങ്ങുന്നു, എക്സ്‌ റേ യൂണിറ്റ് മാസങ്ങളായി നിശ്ചലമായി, ഫിലിം ലഭ്യമായതിനുശേഷവും രണ്ടാഴ്ചയായി പ്രവർത്തിക്കുന്നില്ല, കൊളസ്ടമി രോഗികൾക്കുള്ള ബാഗ് പലപ്പോഴും ലഭ്യമാകുന്നില്ല,

രോഗികൾക്ക് തുടർച്ചയായി നൽകുന്ന മരുന്നുകൾ, ബി.പി., ഇൻസുലിൻ, തൈറോയിഡ് ഗുളികകൾ 15 ദിവസത്തേക്ക് പരിമിതപ്പെടുത്തുന്നു, ഗൈനക്കോളജി ഡോക്ടർ വിരമിച്ചശേഷം പകരം നിയമനമായില്ല, പുതിയകെട്ടിടത്തിന്റെ പ്രവർത്തനം മന്ദഗതിയിലാണ്, അനുബന്ധപ്രവർത്തനങ്ങൾ നടക്കുന്നില്ല,

ഡയാലിസിസ് മെഷീനുകൾ വാങ്ങുന്നതിനുവേണ്ടി നീക്കിവെച്ച ഫണ്ട് വകമാറ്റി, 30 ലക്ഷം രൂപയുടെ പദ്ധതി ഉപേക്ഷിച്ചു, താലൂക്ക് ആശുപത്രിയുടെ വാഹനം 15 വർഷം പൂർത്തിയാക്കി കണ്ടംചെയ്തതിന് ശേഷം പുതിയവാഹനം വാങ്ങിയില്ല, ഭിന്നശേഷിമേഖലയിൽ സി.ഡി.എം.സി. പ്രവർത്തനം പൂർണതയിൽ എത്തിയില്ല, ഇ-ഹെൽത്ത് സംവിധാനം നിലച്ചെന്നും ഒരുവർഷത്തിനിടെ താലൂക്ക് ആശുപത്രിയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതികൾ പുതിയ ഭരണസമിതി ആവിഷ്‌കരിച്ചിട്ടില്ലെന്നും എൽ.ഡി.എഫ്. അംഗങ്ങൾ കുറ്റപ്പെടുത്തി.

ഒട്ടേറെ വികസനപ്രവർത്തനങ്ങളാണ് മുൻകാലങ്ങളിലെ എൽ.ഡി.എഫ്. ഭരണസമിതികൾ നിർവഹിച്ചത്. 24 മണിക്കൂർ കാഷ്വാലിറ്റി, കാരുണ്യ ഫാർമസി എന്നിവ എം.എൽ.എ. ആയിരുന്ന ടി.പി. രാമകൃഷ്ണന്റെ ഇടപെടലിന്റെ ഭാഗമായാണ് ലഭ്യമായത്. 24 മണിക്കൂർ ഫാർമസി, ഇ.സി.ജി., ലാബ് സൗകര്യങ്ങളും മികച്ച ഫിസിയോതെറപ്പി യൂണിറ്റും ആരംഭിച്ചു. 2013-ലാണ് പേരാമ്പ്ര താലൂക്ക്‌ ആശുപത്രി ഡയാലിസിസ് യൂണിറ്റ് ജനകീയപങ്കാളിത്തത്തോടെ സ്ഥാപിച്ചത്. പിന്നീട് വിപുലീകരണം നടത്തി.

ലാബിലേക്ക് ഒട്ടേറെ പുതിയ ഉപകരണങ്ങൾ വാങ്ങി. കിഫ്ബി പദ്ധതിയിൽ പുതിയ കെട്ടിടനിർമാണം തുടങ്ങി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗജന്യ ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചു. എല്ലാ ജീവനക്കാർക്കും വേതനവർധനയും അനുവദിച്ചിരുന്നുവെന്നും എൽ.ഡി.എഫ്. അംഗങ്ങൾ വിശദീകരിച്ചു. എൻ.പി. ബാബു, പി.സി. അനുരാഗ്, സി. ബിജു, ആദിത്യ സുകുമാരൻ, കെ.സി. ഗാന, പി.പി. സമീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പേരാമ്പ്ര : താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് ചാർജ് വർധനയ്ക്കെതി​േര എ.ഐ.വൈ.എഫ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. രാജു അധ്യക്ഷനായി. രമ്യ അമ്പാളി, എ.കെ. രഞ്ജിത്ത്, പി.പി. പ്രമോദ്, വിനോദ് എരവട്ടൂർ, അശോകൻ മഹാറാണി, എം.കെ. സീമ തുടങ്ങിയവർ സംസാരിച്ചു.

ഒ.പി. ടിക്കറ്റ് വർധനയ്ക്കെതി​േര പ്രതിഷേധസായാഹ്നം

പേരാമ്പ്ര : താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് ചാർജ് വർധനയ്ക്കെതി​േര എ.ഐ.വൈ.എഫ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. രാജു അധ്യക്ഷനായി. രമ്യ അമ്പാളി, എ.കെ. രഞ്ജിത്ത്, പി.പി. പ്രമോദ്, വിനോദ് എരവട്ടൂർ, അശോകൻ മഹാറാണി, എം.കെ. സീമ തുടങ്ങിയവർ സംസാരിച്ചു.