സർവീസ് റോഡിൽ ഡ്രൈവിങ് ‘റോങ് സൈഡിൽ’

രാമനാട്ടുകര : നിസരി ജങ്ഷൻ മുതൽ ഇടിമുഴിക്കൽ അടിപ്പാത വരെ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിൽ യാത്രചെയ്താൽ ഗൾഫിലെത്തിയ അവസ്ഥ. ഇടതുഭാഗം ചേർന്ന് വാഹനം ഓടിക്കേണ്ടവർ വലതുഭാഗത്തുകൂടിയും വലതുഭാഗംചേർന്ന് വാഹനം ഓടിക്കേണ്ടവർ ഇടതുഭാഗത്തുകൂടിയും വാഹനം ഓടിക്കുന്നു.
ഇത് ചോദ്യംചെയ്താൽ ഡ്രൈവർമാരുടെ ചീത്തവിളിയും. തെറ്റായ രീതിയിൽ ആരാണ് വാഹനം ഓടിക്കാൻ പറഞ്ഞതെന്ന് ആർക്കും അറിയില്ല.
സർവീസ് റോഡിന് അത്യാവശ്യം വീതിയുണ്ട് ഈ ഭാഗത്ത്. റോഡിനുനടുവിൽ കൃത്യമായി അടയാളവും ഉണ്ട്.
ബസ്, ലോറി, ജീപ്പ്, കാർ, ബൈക്ക്, സ്കൂട്ടർ, ഓട്ടോ തുടങ്ങി എല്ലാ വാഹനങ്ങളും ഗതാഗത നിയമം ലംഘിച്ചുകൊണ്ടാണ് യാത്രചെയ്യുന്നത്.
ശരിയായ ദിശയിൽ വാഹനം ഓടിക്കുന്നവരെ ചീത്തവിളിക്കുന്ന പ്രവണതയും കാണുന്നു. ഈ ഡ്രൈവിങ്ങിെനതിേര മോട്ടോർ വാഹനവകുപ്പ് അധികൃതരോ ട്രാഫിക് പോലീസോ കർശനനടപടി സ്വീകരിക്കുന്നുമില്ല.