വിദ്യാർഥികൾക്ക് തുണിസഞ്ചി നിർമാണ പരിശീലനം നൽകി

കിഴക്കോത്ത് : എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ സീഡ് ക്ലബ്, ക്രിയേറ്റീവ് കോർണർ, ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് തുണിസഞ്ചി നിർമാണ പരിശീലനം നൽകി. തൊഴിൽനൈപുണ്യവും സ്വയംപര്യാപ്തതയും വളർത്തുന്നതിനൊപ്പം സർഗാത്മകത, ഏകാഗ്രത, ക്ഷമ എന്നിവ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പി.ടി.എ. അംഗം കെ. ജംഷീറ ക്ലാസിന് നേതൃത്വംനൽകി.

പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, സവിത പി. മോഹൻ, പി. നിഷാന, കെ.എം. ഉഷ, കെ. ആമിന ഷഹർബാൻ എന്നിവർ സംസാരിച്ചു.